അമ്മയുടെ ഓർമക്കായി മകൾ ഒരുക്കി, സ്മാർട്ട് അംഗൻവാടി
text_fieldsരാഗിണിയും മാതാവ് മീനാക്ഷിക്കുട്ടിയമ്മയും, അംഗൻവാടി
കോട്ടക്കൽ: തദ്ദേശ തെരഞ്ഞെടുപ്പിൽ വനിത സ്ഥാനാർഥി നൽകിയ വാഗ്ദാനമായിരുന്നു കുരുന്നുകൾക്ക് മികച്ച ഒരു അംഗൻവാടിയെന്നത്. വർഷങ്ങൾക്കിപ്പുറം കോട്ടക്കൽ തോക്കാമ്പാറയിൽ അംഗൻവാടി യാഥാർഥ്യമായിരിക്കുകയാണ്. ശനിയാഴ്ച ഉച്ചക്ക് മന്ത്രി വി.അബ്ദുറഹ്മാൻ കെട്ടിടം നാടിന് സമർപ്പിക്കുമ്പോൾ അമ്മ മീനാക്ഷിക്കുട്ടിയമ്മയുടെ പേരിൽ അവരുടെ ഓർമക്കായി അംഗൻവാടി ഒരുക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിലാണ് ഇടതു കൗൺസിലറലായ ഉള്ളാട്ടിൽ രാഗിണി.
അംഗൻവാടിക്ക് സമീപം രാഗിണി
10 ലക്ഷം രൂപക്ക് വാങ്ങിയ അഞ്ച് സെന്റ് ഭൂമി അമ്മയുടെ നവതി ആഘോഷത്തിന് സമ്മാനമെന്ന നിലയിലാണ് നഗരസഭക്ക് കൈമാറിയത്. ശിലാസ്ഥാപനം നടക്കുന്നതിന് മുൻപായിരുന്നു മീനാക്ഷിക്കുട്ടി അമ്മയുടെ വിയോഗം. കളിസ്ഥലം, ഹാൾ, അടുക്കള, ശുചിമുറി തുടങ്ങിയ സൗകര്യങ്ങളോടെയാണ് അംഗൻവാടി നിർമിച്ചത്. നഗരസഭയുടെ തനതു ഫണ്ടായ 27 ലക്ഷം രൂപയാണ് ചെലവ്. ചടങ്ങിൽ നഗരസഭ ധ്യക്ഷ ഡോ.കെ.ഹനീഷ അധ്യക്ഷത വഹിക്കും.
എം.കെ.ആർ ഫൗണ്ടേഷന്റെ കീഴിലുള്ള ബാക്കി ഭൂമിയിൽ കുട്ടികൾക്കായി മനോഹരമായ പാർക്ക് നിർമിക്കാനാണ് ഉള്ളാട്ടിൽ കുടുംബത്തിന്റെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

