Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആ​റ് മാ​സം; 36.67...

ആ​റ് മാ​സം; 36.67 കോ​ടി​യു​ടെ കൃ​ഷിനാ​ശം

text_fields
bookmark_border
ആ​റ് മാ​സം; 36.67 കോ​ടി​യു​ടെ കൃ​ഷിനാ​ശം
cancel

മ​ല​പ്പു​റം: ജി​ല്ല​യി​ൽ 2023 ജ​നു​വ​രി മു​ത​ൽ ജൂ​ൺ വ​രെ ആ​റ് മാ​സ​ത്തി​നി​ടെ സം​ഭ​വി​ച്ച​ത് 36.67 കോ​ടി​യു​ടെ കൃ​ഷി നാ​ശം. ജൂ​ൺ 17 വ​രെ​യു​ള്ള ക​ണ​ക്ക് പ്ര​കാ​ര​മാ​ണി​ത്. 15 ബ്ലോ​ക്കു​ക​ളി​ലാ​യി 8,207 ക​ർ​ഷ​ക​ർ​ക്കാ​ർ​ക്കാ​ണ് ന​ഷ്ടം സം​ഭ​വി​ച്ച​ത്. 1,694.99 ഹെ​ക്ട​ർ സ്ഥ​ല​ത്താ​ണ് ആ​കെ കൃ​ഷി നാ​ശം സം​ഭ​വി​ച്ച​ത്. നി​ല​മ്പൂ​ർ ബ്ലോ​ക്കു​ക​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ​ക്ക് കൃ​ഷി നാ​ശ​മു​ണ്ടാ​യ​ത്. 2,240 പേ​ർ​ക്കാ​ണ് നാ​ശം ബാ​ധി​ച്ച​ത്. 5.72 കോ​ടി​യു​ടെ ന​ഷ്ട​മാ​ണ് ബ്ലോ​ക്കി​ൽ സം​ഭ​വി​ച്ച​ത്. മ​ഞ്ചേ​രി ബ്ലോ​ക്കാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. 1,703 പേ​ർ​ക്കാ​യി 8.56 കോ​ടി രൂ​പ​യു​ടെ കൃ​ഷി നാ​ശ​മു​ണ്ടാ​യി. മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള കാ​ളി​കാ​വി​ൽ 943 പേ​ർ​ക്കാ​യി 3.62 കോ​ടി​യു​ടെ ന​ഷ്ട​മു​ണ്ടാ​യി.

വ​ണ്ടൂ​ർ 774 പേ​ർ​ക്കാ​യി 5.07 കോ​ടി, കൊ​ണ്ടോ​ട്ടി 677 പേ​ർ​ക്കാ​യി 4.18 കോ​ടി, പ​ര​പ്പ​ന​ങ്ങാ​ടി 546 പേ​ർ​ക്കാ​യി 3.87 കോ​ടി, വേ​ങ്ങ​ര 320 പേ​ർ​ക്കാ​യി 1.89 കോ​ടി, മ​ല​പ്പു​റം 305 പേ​ർ​ക്കാ​യി 1.01 കോ​ടി, പെ​രി​ന്ത​ൽ​മ​ണ്ണ 267 പേ​ർ​ക്കാ​യി 86.81 ല​ക്ഷം, അ​ങ്ങാ​ടി​പ്പു​റ​ത്ത് 217 പേ​ർ​ക്കാ​യി 1.40 കോ​ടി, വ​ളാ​ഞ്ചേ​രി 79 പേ​ർ​ക്കാ​യി 20.56 ല​ക്ഷം, തി​രൂ​ർ 64 പേ​ർ​ക്കാ​യി 2.95 ല​ക്ഷം, പെ​രു​മ്പ​ട​പ്പ് 56 പേ​ർ​ക്കാ​യി 17.16 ല​ക്ഷം, പൊ​ന്മു​ണ്ട​ത്ത് 11 പേ​ർ​ക്കാ​യി 99,000 രൂ​പ, ത​വ​നൂ​രി​ൽ അ​ഞ്ച് പേ​ർ​ക്കാ​യി 2.39 ല​ക്ഷം എ​ന്നി​വ​ങ്ങ​നെ​യാ​ണ് ബ്ലോ​ക്കു​ക​ളി​ൽ ന​ഷ്ടം സം​ഭ​വി​ച്ച​ത്. ഈ ​കാ​ല​യ​ള​വി​ൽ മ​ല​പ്പു​റം ബ്ലോ​ക്കി​ലാ​ണ് കൂ​ടു​ത​ൽ സ്ഥ​ല​ത്ത് കൃ​ഷി നാ​ശ​മു​ണ്ടാ​യ​ത്. 845.58 ഹെ​ക്ട​റി​ലാ​ണ് കൃ​ഷി ന​ശി​ച്ച​ത്. ര​ണ്ടാം​സ്ഥാ​ന​ത്തു​ള്ള നി​ല​മ്പൂ​രി​ൽ 189.77 ഹെ​ക്ട​റി​ലും മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള വ​ണ്ടൂ​രി​ൽ 165.12 ഹെ​ക്ട​റി​ലും കൃ​ഷി ന​ശി​ച്ചി​ട്ടു​ണ്ട്. 2022ൽ ​ജ​നു​വ​രി മു​ത​ൽ ജൂ​ൺ വ​രെ 13,669 ക​ർ​ഷ​ക​ർ​ക്കാ​യി 44.32 കോ​ടി​യു​ടെ കൃ​ഷി നാ​ശ​മു​ണ്ടാ​യി​രു​ന്നു. 15,534.11 ഹെ​ക്ട​റി​ലാ​ണ് കൃ​ഷി ന​ശി​ച്ച​ത്.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ക​ണ​ക്ക് പ​രി​ശോ​ധി​ക്കു​മ്പോ​ൾ 2023ൽ ​പൊ​തു​വെ നാ​ശ​ന​ഷ്ട​ത്തി​ന്റെ തോ​ത് കു​റ​വാ​ണ്. 2022ൽ ​പ​ര​പ്പ​ന​ങ്ങാ​ടി ബ്ലോ​ക്കി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ നാ​ശ​ന​ഷ്ടം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 10.91 കോ​ടി​യു​ടെ ന​ഷ്ടം പ​ര​പ്പ​ന​ങ്ങാ​ടി​യി​ൽ സം​ഭ​വി​ച്ചി​രു​ന്നു. ഹെ​ക്ട​റി​ൽ കൂ​ടു​ത​ൽ സ്ഥ​ല​ത്ത് കൃ​ഷി നാ​ശ​മു​ണ്ടാ​യ​ത് കൊ​ണ്ടോ​ട്ടി ബ്ലോ​ക്കി​ലാ​ണ്. 12,618.14 ഹെ​ക്ട​റി​ലാ​ണ് ബ്ലോ​ക്കി​ൽ കൃ​ഷി ന​ശി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crop damage
News Summary - crop damage
Next Story