Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രണ്ടുകിലോ കഞ്ചാവുമായി ക്രിമിനൽ കേസ് പ്രതി അറസ്റ്റിൽ

text_fields
bookmark_border
രണ്ടുകിലോ കഞ്ചാവുമായി ക്രിമിനൽ കേസ് പ്രതി അറസ്റ്റിൽ
cancel

നിലമ്പൂർ: വിൽപനക്കായി സൂക്ഷിച്ച രണ്ടുകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. ചന്തക്കുന്ന് മങ്ങാട്ടുവളപ്പിൽ സൈഫുദ്ദീനെയാണ് (42) നിലമ്പൂർ എസ്.ഐ നവീൻ ഷാജിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. വെളിയന്തോട്ടെ ക്വാർട്ടേഴ്‌സിന് മുൻവശത്താണ് വെള്ളിയാഴ്ച ഉച്ചക്ക് ഇയാൾ പിടിയിലായത്. വധശ്രമം, ബലാത്സംഗം, പൊതുമുതൽ നശിപ്പിക്കൽ, കളവ് തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

നിലമ്പൂർ മേഖലയിലെ ചില്ലറ വിൽപനക്കാർക്ക് കഞ്ചാവ് എത്തിക്കുന്നുവെന്ന് നിലമ്പൂർ ഡിവൈ.എസ്.പി സാജു കെ. അബ്രഹാമിന് ലഭിച്ച രഹസ‍്യ വിവരത്തെ തുടർന്ന് ഇൻസ്പെക്ടർ പി. വിഷ്ണുവിന്‍റെ നിർദേശപ്രകാരം ഇയാൾ നിരീക്ഷണത്തിലായിരുന്നു.

നിലമ്പൂർ ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ എസ്.ഐ എം. അസൈനാർ, എൻ.പി. സുനിൽ, അഭിലാഷ് കൈപ്പിനി, കെ.ടി. ആഷിഫ് അലി, ടി. നിബിൻദാസ്, ജിയോ ജേക്കബ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ വി. ഷിജു, സി.പി. സുമിത്ര, കെ. നൗഷാദ്, സി.പി.ഒമാരായ കെ. ഷിഫിൻ, സജേഷ്, കെ. പ്രിൻസ്, സി. മുഹമ്മദ് ബഷീർ, ടി. ധന്യേഷ്, സി.ടി. അനസ്, പി. സുനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Criminal case suspect arrested with two kilos of ganja
Next Story