നാല് വർഷമായി ഭൂമിയിൽ വിള്ളൽ; കുടുംബം ഭീതിയിൽ
text_fieldsമങ്കട കരിമലയില്‍ അനീസിെൻറ വീടിനടുത്ത് ഭൂമി വിണ്ടുകീറിയ നിലയില്‍
മങ്കട: കരിമലയില്‍ തുടര്‍ച്ചയായി നാലാം വര്‍ഷവും ഭൂമി വിണ്ടുകീറി താഴ്ന്നുപോകുന്നത് കുടുംബത്തെ ഭീതിയിലാക്കുന്നു. അങ്ങാടിപ്പുറം പഞ്ചായത്തിലെ കരിമലയില്‍ ചക്കിങ്ങതൊടി അനീസിെൻറ വീട്ടുവളപ്പിലാണ് മഴക്കാലത്ത് ഭൂമി വിണ്ടുകീറുന്നത്. 2017 സെപ്റ്റംബറിലാണ് ആദ്യമായി വീടിെൻറ പിറകുവശത്ത് ഏകദേശം ഒരു മീറ്റര്‍ സമീപത്ത് വിറകുപുരയുടെ തറ അടക്കമുള്ള ഭാഗവും പറമ്പിലെ ഉയര്‍ന്ന പ്രദേശവും വ്യാപകമായി വിണ്ടുകീറിയത്. വിള്ളലുണ്ടായതിനെ തുടര്‍ന്ന് വീടിനോട് ചേര്‍ന്ന വിറകുപുര പൊളിച്ചുമാറ്റി. ജിയോളജി ഉദ്യോഗസ്ഥരും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലം പരിശോധിച്ച് വിള്ളലുണ്ടായ സ്ഥലത്തെ മണ്ണ് നീക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അഞ്ചടിയോളം താഴ്ചയില്‍ മണ്ണ് നീക്കം ചെയ്ത് വിള്ളലുകള്‍ നികത്തിയിരുന്നു. തുടര്‍ന്നുള്ള രണ്ടു വര്‍ഷങ്ങളിലും മഴക്കാലത്ത് ഭൂമി വിണ്ടുകീറി. കഴിഞ്ഞ ദിവസം മഴ ശക്തമായതോടെ വീണ്ടും പഴയ സ്ഥലത്തുതന്നെ ഭൂമി വിണ്ടു കീറിയിട്ടുണ്ട്.
പരിസരത്തുള്ള ഹനീഫ, ബഷീര്‍, ഷിഹാബ് എന്നിവരുടെ വീടുകളും ഇതോടെ ഭീതിയിലാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ജിയോളജി വകുപ്പ് പ്രദേശം സന്ദര്‍ശിക്കുകയും ഉയര്‍ന്ന ഭാഗത്തെ മണ്ണ് മാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇേത തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി 300ഓളം ലോഡ് മണ്ണ് മാന്തിയെടുത്ത് നീക്കം ചെയ്തെങ്കിലും ഇത്തവണയും ഭൂമി വിണ്ടു കീറിയിരിക്കുകയാണ്. ഇതോടെ അനീസിെൻറ കുടുംബം ഭീതിയോടെയാണ് വീട്ടില്‍ കഴിയുന്നത്. കുന്നിന് പ്രദേശമായ ഈ ഭാഗങ്ങളില്‍ അടിയിലെ മണ്ണ് ദുര്‍ബലമായതുകൊണ്ടാണ് ഈ പ്രതിഭാസമെന്ന് കണ്ടെത്തിയിരുന്നു.
വീട് നില്ക്കുന്ന പ്രദേശം എത്രത്തോളം സുരക്ഷിതമാണെന്ന ഭീതിയാണ് ഇവര്‍ക്ക്. ഓരോതവണയും ജിയോളജി വകുപ്പും മറ്റും പ്രദേശം സന്ദര്‍ശിക്കുന്നുണ്ടെങ്കിലും കാര്യകാരണങ്ങളെക്കറിച്ച് വ്യക്തമായ ഒരു വിവരം കുടുംബത്തിന് ലഭിക്കുന്നില്ല.