Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസി.പി.എം ഭൂരിപക്ഷ...

സി.പി.എം ഭൂരിപക്ഷ വര്‍ഗീയതയെ തലോടുന്നു -–കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
p.k-kunnalikutty
cancel

മ​ല​പ്പു​റം: ഭൂ​രി​പ​ക്ഷ വ​ര്‍ഗീ​യ​ത​യെ ത​ലോ​ടു​ന്ന സ​മീ​പ​ന​മാ​ണ് സി.​പി.​എം സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് മു​സ്​​ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ബി.​ജെ.​പി സം​സാ​രി​ക്കു​ന്ന ഭാ​ഷ​യി​ല്‍ സി.​പി.​എം സം​സാ​രി​ക്കാ​ന്‍ തു​ട​ങ്ങി​യി​രി​ക്കു​ന്നു. എ​ല്ലാ വ​ര്‍ഗീ​യ​ത​യും മോ​ശ​മാ​ണ്. വ​ര്‍ഗീ​യ​ത​യു​ടെ കാ​ര്യ​ത്തി​ല്‍ ത​രം​തി​രി​വി​െൻറ ആ​വ​ശ്യ​മി​ല്ല.

ഏ​തു​ത​രം വ​ര്‍ഗീ​യ​ത​യും അ​പ​ല​പി​ക്കേ​ണ്ട​താ​ണ്. ന്യൂ​ന​പ​ക്ഷ വി​കാ​രം മു​ത​ലെ​ടു​ത്ത് വ​ര്‍ഗീ​യ സ​മീ​പ​നം എ​ടു​ക്കു​ന്ന ആ​ളു​ക​ളോ​ട് നാ​ല്​ വോ​ട്ടി​ന് വേ​ണ്ടി കൂ​ട്ടു​കൂ​ടി​യ പാ​ര്‍ട്ടി​യാ​ണ് സി.​പി.​എം. ഇ​പ്പോ​ള്‍ ഭൂ​രി​പ​ക്ഷ വ​ര്‍ഗീ​യ​തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തും ഇ​തേ സി.​പി.​എം ത​ന്നെ. ഭൂ​രി​പ​ക്ഷ വ​ര്‍ഗീ​യ​ത​യെ പ്രോ​ത്സാ​ഹി​പ്പി​ച്ച് വോ​ട്ട് ത​ട്ട​ണം എ​ന്ന സ​മീ​പ​നം സി.​പി.​എ​മ്മി​നു​ണ്ടെ​ന്ന​ത് തെ​ളി​യി​ക്കു​ക​യാ​ണ്. കേ​ര​ള​ത്തി​ലെ വി​വി​ധ ന്യൂ​ന​പ​ക്ഷ ജ​ന​വി​ഭാ​ഗ​ങ്ങ​ളോ​ട് എ​ന്നും അ​ക​ല്‍ച്ച കാ​ത്തു​സൂ​ക്ഷി​ച്ച​വ​രാ​ണ് സി.​പി.​എം. തെ​ര​ഞ്ഞെ​ടു​പ്പ​ടു​ക്കു​ന്ന ഘ​ട്ട​ത്തി​ല്‍ ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍ക്ക് വാ​ഗ്ദാ​ന​ങ്ങ​ള്‍ ന​ല്‍കും.എ​ന്നാ​ല്‍, ഭ​ര​ണ​ത്തി​ലേ​റു​ന്ന​തോ​ടെ ഈ ​വി​ഭാ​ഗ​ങ്ങ​ളെ മാ​റ്റി​നി​ര്‍ത്തു​മെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPMP.K Kunnalikutty
News Summary - CPM touches majority communalism Kunnalikutty
Next Story