പാർട്ടിക്കാർ തോൽപിച്ചെന്ന ആരോപണവുമായി ഇടതുസ്ഥാനാർഥിയുടെ എഫ്.ബി പോസ്റ്റ്
text_fieldsഏലംകുളം: നിർബന്ധപൂർവം മത്സരിപ്പിച്ചെന്നും വൻ ഭൂരിപക്ഷത്തോടെ ജയിക്കാനുള്ള സാഹചര്യമുണ്ടായിട്ടും സ്വന്തം പാർട്ടിക്കാർ തോൽപിച്ചെന്നും ആരോപണമുയർത്തി ഇടതുസ്ഥാനാർഥിയുടെ എഫ്.ബി പോസ്റ്റ്. ഏലംകുളം പഞ്ചായത്തിലെ 12ാം വാർഡ് തെക്കുംപുറത്തെ എൽ.ഡി.എഫ് സ്ഥാനാർഥി എം.എ. അജയകുമാറാണ് ആരോപണവുമായി രംഗത്തെത്തിയത്.
പിന്നിൽനിന്ന് കുത്തിയ യൂദാസുകൾ തോൽപിച്ചത് എന്നെയല്ലെന്നും മഹത്തായ ഒരു പ്രസ്ഥാനത്തെയാണെന്നും ഇക്കൂട്ടർ മനസ്സിലാക്കണമായിരുന്നു. ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ മുഖ്യമന്ത്രിയായ ഇ.എം.എസിെൻറ ജന്മംകൊണ്ട് അനുഗൃഹീതമായ ഏലംകുളത്തുകാരനാണ് എന്ന് അഭിമാനത്തോടെ പറയുന്ന ഈ ചുവന്നമണ്ണ് ഇന്ന് തുലാസിൽ കിടന്ന് ആടുകയാണെന്നുമൊക്കെയാണ് ഫേസ്ബുക്കിൽ കുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

