ജനപ്രതിനിധികളിലും കോവിഡ് പടരുന്നു
text_fieldsമലപ്പുറം: ജില്ലയിലെ ജനപ്രതിനിധികൾക്ക് കോവിഡ് പിടികൂടുന്നത് ആശങ്കക്കിടയാക്കുന്നു. പൊന്നാനി, കൊേണ്ടാട്ടി നഗരസഭകളിലെ നാലു കൗൺസിലർമാർക്ക് ഇതിനകം രോഗം സ്ഥിരീകരിച്ചു. കൊണ്ടോട്ടിയിൽ രണ്ട് കൗൺസിലർമാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവരുമായി സമ്പർക്കമുണ്ടായിരുന്ന ടി.വി. ഇബ്രാഹിം എം.എൽ.എയും അദ്ദേഹത്തിെൻറ സ്റ്റാഫും നിരീക്ഷണത്തിൽ പോയി.
ജില്ലയിൽ ആദ്യമായാണ് ഒരു എം.എൽ.എ നിരീക്ഷണത്തിൽ പോകുന്നത്. നേരത്തേ പൊന്നാനി നഗരസഭയിൽ രണ്ട് കൗൺസിലർമാർക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിറകെ വ്യാഴാഴ്ച കൊേണ്ടാട്ടി നഗരസഭയിലെ അംഗങ്ങൾക്കും രോഗം പിടികൂടിയത് കൂടുതൽ ജാഗ്രത േവണമെന്നതിെൻറ വ്യക്തമായ സൂചനയാണ്.
നിരവധിയാളുകളുമായി വിവിധ ആവശ്യങ്ങൾക്ക് അടുത്തിടപഴകേണ്ടി വരുന്ന തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികൾക്കിടയിൽ കോവിഡ് വ്യാപിക്കുന്നത് ആശങ്കയോടെയാണ് ആരോഗ്യ വകുപ്പ് അധികൃതർ കാണുന്നത്.
