പ്രതിസന്ധിയിൽ കരുതലായ് പെരുമ്പടപ്പിലെ കോൺഗ്രസ് പ്രവർത്തകർ
text_fieldsപെരുമ്പടപ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സാമൂഹിക അടുക്കള
പെരുമ്പടപ്പ്: ഗ്രാമപഞ്ചായത്തിൽ കോവിഡ് മൂലം പ്രതിസന്ധിയിലായ കുടുംബങ്ങൾക്ക് കരുതലായ് പെരുമ്പടപ്പ് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ പ്രവർത്തനം. സമൂഹ അടുക്കള 20 ദിവസം പിന്നിട്ടു. പെരുമ്പടപ്പ് പതിയറ സ്കൂളിൽ 60 പേർക്കായി ആരംഭിച്ച അടുക്കള രണ്ടാമത്തെ ദിവസം തന്നെ 150 കടന്ന് ഇപ്പോൾ നാനൂറിലേറെ കുടുംബങ്ങൾക്ക് രണ്ട് സമയങ്ങളിലായ ഭക്ഷണം എത്തിച്ചു നൽകുന്നു. പെരുമ്പടപ്പ് പ്രദേശത്തു വിവിധ വാർഡുകളിൽ കോവിഡ് പോസിറ്റീവ് ആയവർക്കും പാലപ്പെട്ടി ക്യാമ്പിലേക്കും പൊലീസുകാർക്കും ഹോസ്പിറ്റൽ കൂട്ടിരിപ്പുകാർക്കും വഴിയാത്രക്കാർക്കും കോൺഗ്രസ്, യൂത്ത് കെയർ, കെ.എസ്.യു പ്രവർത്തകർ ഭക്ഷണം എത്തിക്കുന്നു.
മരുന്നും ഭക്ഷണവും അവശ്യസാധനങ്ങളും വീടുകളിലേക്ക് എത്തിക്കുന്നുണ്ട്. വീടുകൾ സാനിറ്റൈസേഷൻ ചെയ്ത് അണുവിമുക്തമാക്കാനും പൾസ് ഓക്സിമീറ്റർ വീടുകൾ എത്തിച്ച് പരിശോധിക്കാനും ഡോക്ടർമാരുമായി ടെലി കൗൺസിലിങ് നടത്താനുളള സൗകര്യമൊരുക്കാനും കോൺഗ്രസ് വളണ്ടിയർമാർ രംഗത്തുണ്ട്. മണ്ഡലം കോൺഗ്രസ് പ്രസിഡന്‍റ് ജലീൽ കുന്നനയിൽ, യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് ജയദേവ് കോടത്തൂർ, കെ.എസ്.യു മണ്ഡലം പ്രസിഡന്‍റ് സനിൻ സുബിൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

