ചേലേമ്പ്രയിൽ മരണാനന്തര ചടങ്ങിൽ പങ്കെടുത്തയാൾക്ക് കോവിഡ്
text_fieldsചേലേമ്പ്ര: ചേലേമ്പ്ര ഗ്രാമപഞ്ചായത്തിലെ പാറയിൽ പ്രവർത്തിക്കുന്ന മൻഹജ്റ ഷാദ് ഇസ്ലാമിക് കോളജിൽ കഴിഞ്ഞ 10ന് ഉച്ചക്കുശേഷം 2.30 മുതൽ നാലുവരെ നടന്ന മരണാനന്തര ചടങ്ങിൽ പങ്കെടുത്തവർ നിർബന്ധമായും ഹോം ക്വാറൻറീനിൽ കഴിയണമെന്ന് ചേലേമ്പ്ര പഞ്ചായത്ത് അധികൃതർ ആവശ്യപ്പെട്ടു.
മരണാനന്തര ചടങ്ങിൽ പങ്കെടുത്തവരിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്.
പാറയിൽ കോളജ്, പള്ളി, അങ്ങാടിയിലെ കച്ചവട സ്ഥാപനങ്ങൾ എന്നിവ 17 മുതൽ ഏഴ് ദിവസത്തേക്ക് പൂർണമായും അടച്ച് പൂട്ടാനും തീരുമാനിച്ചിട്ടുണ്ട്. ആർക്കെങ്കിലും അസ്വസ്ഥത അനുഭവപ്പെട്ടാൽ വാർഡ് അംഗങ്ങെളയും ആരോഗ്യ പ്രവർത്തകരെയും അറിയിക്കണം. കോവിഡ് പ്രോട്ടോകോൾ ലംഘിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കും. സമ്പർക്ക ലിസ്റ്റ് തയാറാക്കാൻ ആരോഗ്യവകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
