Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോ​വി​ഡ്...

കോ​വി​ഡ് വാ​ക്സി​നേ​ഷ​ന് പ​ള്ളി വി​ട്ടു​ന​ൽ​കി

text_fields
bookmark_border
church for vaccination
cancel
camera_alt

കു​നി​യി​ൽ ഇ​സ്​​ലാ​ഹ് ന​ഗ​ർ പ​ള്ളി മു​റ്റ​ത്ത് വാ​ക്സി​നേ​ഷ​ന് കാ​ത്തുനിൽക്കുന്നവർ

കീ​ഴു​പ​റ​മ്പ്: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് വാ​ക്സി​നേ​ഷ​ന് സൗ​ക​ര്യ​മി​ല്ലാ​ത്ത 12ാം വാ​ർ​ഡി​ൽ പ​ള്ളി വി​ട്ടു​ന​ൽ​കി കു​നി​യി​ൽ ഇ​സ്​​ലാ​ഹ് ന​ഗ​ർ പ​ള്ളി ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ. പ​ഞ്ചാ​യ​ത്തി​ലെ 12ാം വാ​ർ​ഡി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഏ​ക ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വാ​ക്സി​നേ​ഷ​ൻ ന​ട​ത്താ​നു​ള്ള ബു​ദ്ധി​മു​ട്ടി​നെ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത്, ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ ആശങ്കയിലായിരുന്നു. പ്ര​യാ​സം പ​ള്ളി ഭാ​ര​വാ​ഹി​ക​ളെ അ​റി​യി​ച്ച​പ്പോ​ൾ പ​ള്ളി വാ​ക്സി​നേ​ഷ​ന് വി​ട്ടു​ത​രാ​മെ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ പ​ഞ്ചാ​യ​ത്തി​ലെ 12ാം വാ​ർ​ഡി​ലെ 45 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള 167 പേ​ർ​ക്കാ​ണ് വാ​ർ​ഡ് അം​ഗ​മാ​യ പി.​പി. ത​സ്‌​ലീ​ന ഷ​ബീ​റിെൻറ നേ​തൃ​ത്വ​ത്തി​ൽ കീ​ഴു​പ​റ​മ്പ് പി.​എ​ച്ച്.​എ​സി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ വാ​ക്സി​ൻ ന​ൽ​കി​യ​ത്. രാ​വി​ലെ 10ന്​ ​തു​ട​ങ്ങി​യ ക്യാ​മ്പ്‌ ഉ​ച്ച​ക്ക് ഒ​ന്ന​ര വ​രെ നീ​ണ്ടു​നി​ന്നു. പ​ള്ളി​ക​ൾ ആ​രാ​ധ​നാ​ക​ർ​മ​ങ്ങ​ളി​ൽ മാ​ത്രം പ​രി​മി​ത​പ്പെ​ടേ​ണ്ട ഒ​ന്ന​ല്ല എ​ന്ന് കു​നി​യി​ൽ ഇ​സ്​​ലാ​ഹ് ന​ഗ​ർ പ​ള്ളി ക​മ്മി​റ്റി സെ​ക്ര​ട്ട​റി കെ.​പി. ശാ​ക്കി​ർ​ബാ​ബു പ​റ​ഞ്ഞു.

ക്യാ​മ്പി​ന് പ​ള്ളി ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ കെ.​പി. ഉ​മ്മ​ർ, റ​ഹ്മ​ത്തു​ല്ല, നി​സാ​ർ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രാ​യ ഡോ. ​കാ​ലി​ദ്, ന​ഴ്സു​മാ​രാ​യ നെ​ജ്മ​ത്, ആ​യി​ഷ, ആ​ശാ​വ​ർ​ക്ക​ർ സു​ഹ്റ, സി.​ഡി.​എ​സ്‌ അം​ഗം മെ​ഹ​റു​ന്നീ​സ, സ​ന്ന​ദ്ധ സേ​വ​ക​രാ​യ വി.​പി. ജൗ​ഹ​ർ, പി.​പി. ഷ​ബീ​ർ ബാ​ബു, കെ.​ടി. അ​ൻ​വ​ർ, അ​നീ​സ്, പി.​സി. നി​സാ​മു​ദ്ദീ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:church for vaccination
News Summary - Covid left the church for vaccination
Next Story