Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോ​വി​ഡ് മ​ര​ണം:...

കോ​വി​ഡ് മ​ര​ണം: 'പ്ര​വാ​സി ത​ണ​ല്‍' പ​ദ്ധ​തി​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം

text_fields
bookmark_border
കോ​വി​ഡ് മ​ര​ണം: പ്ര​വാ​സി ത​ണ​ല്‍  പ​ദ്ധ​തി​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം
cancel

മ​ല​പ്പു​റം: കോ​വി​ഡ് മൂ​ലം വി​ദേ​ശ​ത്തോ സ്വ​ദേ​ശ​ത്തോ മ​രി​ച്ച പ്ര​വാ​സി​യു​ടെ/​മു​ന്‍ പ്ര​വാ​സി​യു​ടെ അ​വി​വാ​ഹി​ത​രാ​യ പെ​ണ്‍മ​ക്ക​ള്‍ക്ക് 25,000 രൂ​പ ഒ​റ്റ​ത്ത​വ​ണ സ​ഹാ​യം അ​നു​വ​ദി​ക്കു​ന്ന 'പ്ര​വാ​സി ത​ണ​ല്‍' പ​ദ്ധ​തി​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. www.norkaroots.org ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ല്‍ 'പ്ര​വാ​സി ത​ണ​ല്‍' ലി​ങ്കി​ല്‍ ക്ലി​ക്ക് ചെ​യ്ത് new registration ഒാ​പ്ഷ​നി​ല്‍ ലോ​ഗി​ന്‍ ചെ​യ്താ​ണ് അ​പേ​ക്ഷ ന​ൽ​കേ​ണ്ട​ത്. അ​പേ​ക്ഷ ഓ​ണ്‍ലൈ​നാ​യി മാ​ത്ര​മേ സ്വീ​ക​രി​ക്കൂ.

മ​രി​ച്ച പ്ര​വാ​സി​ക്ക് അ​വി​വാ​ഹി​ത​ക​ളാ​യ ഒ​ന്നി​ല​ധി​കം പെ​ണ്‍മ​ക്ക​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ ഓ​രോ​രു​ത്ത​ര്‍ക്കും 25,000 രൂ​പ വീ​തം ല​ഭി​ക്കും. 18 വ​യ​സ്സി​നു​താ​ഴെ​യു​ള്ള പെ​ണ്‍കു​ട്ടി​ക​ള്‍ക്ക് സ്ഥി​ര​നി​ക്ഷേ​പ​മാ​യും അ​തി​ന് മു​ക​ളി​ലു​ള്ള​വ​ര്‍ക്ക് ധ​ന​സ​ഹാ​യ​മാ​യാ​ണ് സ​ഹാ​യം അ​നു​വ​ദി​ക്കു​ന്ന​ത്.

മ​രി​ച്ച ര​ക്ഷ​ക​ര്‍ത്താ​വി​െൻറ പാ​സ്‌​പോ​ര്‍ട്ടി​െൻറ പ​ക​ര്‍പ്പ്, വി​സ​യു​ടെ പ​ക​ര്‍പ്പ്, മ​ര​ണ​സ​ര്‍ട്ടി​ഫി​ക്ക​റ്റി​െൻറ പ​ക​ര്‍പ്പ്, മ​രി​ച്ച​യാ​ള്‍ കോ​വി​ഡ് പോ​സി​റ്റി​വാ​യി​രു​ന്നു​വെ​ന്ന് തെ​ളി​യി​ക്കു​ന്ന മെ​ഡി​ക്ക​ല്‍ റി​പ്പോ​ര്‍ട്ട്/​ലാ​ബ് റി​പ്പോ​ര്‍ട്ട്, അ​പേ​ക്ഷ​ക​യു​ടെ ആ​ധാ​ര്‍, എ​സ്.​എ​സ്.​എ​ല്‍.​സി സ​ര്‍ട്ടി​ഫി​ക്ക​റ്റ്/ വി​ല്ലേ​ജ് ഓ​ഫി​സി​ല്‍നി​ന്ന്​ ല​ഭി​ക്കു​ന്ന റി​ലേ​ഷ​ന്‍ഷി​പ് സ​ര്‍ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യു​ടെ പ​ക​ര്‍പ്പ്, 18 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​ര്‍, അ​വി​വാ​ഹി​ത​യാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന വി​േ​ല്ല​ജ് ഓ​ഫി​സ​റു​ടെ സ​ര്‍ട്ടി​ഫി​ക്ക​റ്റ്, അ​പേ​ക്ഷ​ക​യു​ടെ​യോ ര​ക്ഷി​താ​വി​െൻറ​യോ പേ​രി​ലു​ള്ള സേ​വി​ങ്സ് ബാ​ങ്ക് അ​ക്കൗ​ണ്ടി​െൻറ പാ​സ് ബൂ​ക്ക്​ പ​ക​ര്‍പ്പ് എ​ന്നീ രേ​ഖ​ക​ള്‍ അ​പേ​ക്ഷ​യോ​ടൊ​പ്പം സ​മ​ര്‍പ്പി​ക്ക​ണം. വി​വ​ര​ങ്ങ​ള്‍ക്ക് നോ​ര്‍ക്ക റൂ​ട്ട്സി​െൻറ ടോ​ള്‍ഫ്രീ ന​മ്പ​റി​ല്‍ (1800 425 3939) ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid deathpravasi thanal project
News Summary - Covid death: Application call for pravasi thanal project
Next Story