ചികിത്സക്ക് സുമനസ്സുകളുടെ കനിവുതേടി വീട്ടമ്മ
text_fieldsവള്ളിക്കുന്ന്: വള്ളിക്കുന്ന് പഞ്ചായത്തിൽ താമസിക്കുന്ന അർബുദരോഗിയായ വീട്ടമ്മ സഹായം തേടുന്നു. നിർധനയും ഭർത്താവ് ഉപേക്ഷിച്ചതുമായ എം.എം. ജയയാണ് സഹായം തേടുന്നത്. ഏഴ് വർഷം മുമ്പ് നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്തോടെ ഇവർക്ക് ശസ്ത്രകിയ നടത്തിയിരുന്നു. അന്ന് മുതൽ ചികിത്സ തുടരുകയാണ്. അതിനിടെ രോഗം വീണ്ടും മൂർച്ഛിച്ച് പലപ്രാവശ്യം കീമോതെറപ്പി നടത്തിയെങ്കിലും ഫലം കാണാത്തതിനാൽ എത്രയും പെട്ടെന്ന് ശസ്ത്രക്രിയ വേണമെന്ന് എം.വി.ആർ കാൻസർ സെൻററിലെ ഡോക്ടർമാർ നിർദേശിച്ചിരിക്കുകയാണ്. ഇതുവരെയുള്ള ചികിത്സക്ക് പണം കണ്ടെത്തിയത് ഉദാരമതികളിൽനിന്നാണ്.
വിദ്യാർഥികളായ രണ്ടു മക്കളാണ് ഇവർക്കുള്ളത്. ശസ്ത്രക്രിയക്ക് ആവശ്യമായ ഭീമമായ തുക ഈ നിർധന കുടുംബത്തിന് താങ്ങാൻ കഴിയില്ല. ഇതിനാൽ വാർഡ് മെംബർ ഒ. ലക്ഷ്മി ചെയർമാനും ഉഷ ചേലക്കൽ കൺവീനറും നെല്ലായി പറമ്പിൽ വിജയകുമാർ ട്രഷററുമായി ജയ കാൻസർ സഹായനിധി എന്നപേരിൽ കമ്മിറ്റി രൂപവത്കരിച്ച് അരിയല്ലൂർ കേരള ഗ്രാമീൺ ബാങ്ക് ശാഖയിൽ ജോയൻറ് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ 40119101051603, െഎ.എഫ്.എസ് കോഡ് KLGB 0040119, ഫോൺ: 9645790670.
