മഞ്ചേരി: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ േകാവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നയാൾക്ക് പ്ലാസ്മ നൽകി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ. ന്യുമോണിയ ബാധിച്ച് വെൻറിലേറ്റർ സഹായത്തോടെ ജീവന് നിലനിര്‍ത്തുന്ന രോഗിക്കാണ് അടിയന്തരമായി ഒ ഗ്രൂപ്പിലുള്ള പ്ലാസ്മ നൽകിയത്.
ആലപ്പുഴയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ മഞ്ചേരി മെഡിക്കല്‍ കോളജ് അധികൃതരോട് ആവശ്യപ്പെട്ടതിെൻറ അടിസ്ഥാനത്തിൽ ആലപ്പുഴയില്‍നിന്ന് ആംബുലന്‍സിലെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രണ്ട് പൈൻറ് പ്ലാസ്മ കൈമാറി. സാധാരണ ഗതിയില്‍ 200 മില്ലി പ്ലാസ്മയാണ് രോഗിയില്‍ കയറ്റുന്നത്. എന്നാല്‍, തീക്ഷ്ണതയനുസരിച്ച് 24 മണിക്കൂറിനുശേഷം 200 മില്ലിയുടെ ഒരു ഡോസ് കൂടി നല്‍കേണ്ടിവരുമെന്ന് കോവിഡ് നോഡൽ ഓഫിസർ പറഞ്ഞു. കഴിഞ്ഞദിവസം കോവിഡ് മുക്തമായ 22 പേർ മെഡിക്കൽ േകാളജിലെത്തി പ്ലാസ്മ നൽകിയിരുന്നു.