Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോ​വി​ഡ്...

കോ​വി​ഡ് ബാ​ധി​ത​നെ​ന്ന് പ്ര​ചാ​ര​ണം:  പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി

text_fields
bookmark_border
കോ​വി​ഡ് ബാ​ധി​ത​നെ​ന്ന് പ്ര​ചാ​ര​ണം:  പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി
cancel

പു​ലാ​മ​ന്തോ​ൾ: കോ​വി​ഡ് ബാ​ധി​ത​നെ​ന്ന് വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തി തൊ​ഴി​ൽ നി​ഷേ​ധി​ക്കു​ന്ന​തി​നെ​തി​രെ ഗ്യാ​സ് വി​ത​ര​ണ​ക്കാ​ര​​െൻറ പ​രാ​തി. പാ​ലൂ​ർ സ്വ​ദേ​ശി തു​വ്വ​ക്കു​ത്ത് മാ​യ ഭ​വ​നി​ൽ രാ​മ​ച​ന്ദ്ര​നാ​ണ്  (മ​ണി) കൊ​ള​ത്തൂ​ർ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലും ചെ​മ്മ​ല​ശ്ശേ​രി ഹെ​ൽ​ത്ത് സ​െൻറ​റി​ലും പ​രാ​തി ന​ൽ​കി​യ​ത്. പെ​രി​ന്ത​ൽ​മ​ണ്ണ ക്രി​സ്​​റ്റ​ൽ ഗ്യാ​സ് ഏ​ജ​ൻ​സി​യി​ൽ വി​ത​ര​ണ ജീ​വ​ന​ക്കാ​ര​നാ​യ ഇ​ദ്ദേ​ഹ​ത്തി​ന്​ ക​ഴി​ഞ്ഞ ദി​വ​സം അ​ജ്ഞാ​ത ഫോ​ൺ​വി​ളി വ​ന്നി​രു​ന്നു.

‘നി​ന​ക്ക് കോ​വി​ഡ് ബാ​ധ​യു​ണ്ടോ’ എ​ന്നാ​യി​രു​ന്നു വി​ളി​ച്ച​യാ​ൾ അ​ന്വേ​ഷി​ച്ച​ത്.  തു​ട​ർ​ന്ന്​ ചൊ​വ്വാ​ഴ്ച പു​ലാ​മ​ന്തോ​ൾ പ​ഞ്ചാ​യ​ത്തി​ലെ ചെ​മ്മ​ല​ശ്ശേ​രി, ര​ണ്ടാം മൈ​ൽ, കു​രു​വ​മ്പ​ലം ഭാ​ഗ​ങ്ങ​ളി​ൽ  ഗ്യാ​സ് വി​ത​ര​ണ​ത്തി​നെ​ത്തി​യ​പ്പോ​ൾ കോ​വി​ഡ് ബാ​ധി​ത​നോ​ടെ​ന്ന പോ​ലെ​യു​ള്ള  പെ​രു​മാ​റ്റ​മാ​ണ് പ​ല​രി​ൽ​നി​ന്നു​മു​ണ്ടാ​യ​ത്. മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്ത പ​ല​രും ഗ്യാ​സ് വാ​ങ്ങാ​ൻ മ​ടി​ക്കു​ന്ന​താ​യും ഇ​നി അ​ടു​ത്ത ത​വ​ണ ഗ്യാ​സ് കൊ​ണ്ടു​വ​രേ​ണ്ട​തി​ല്ലെ​ന്നും പ​റ​ഞ്ഞ് വ​ർ​ഷ​ങ്ങ​ളാ​യി ന​ട​ത്തി​വ​രു​ന്ന തൊ​ഴി​ൽ നി​ഷേ​ധി​ക്കു​ന്ന​താ​യും പ​റ​യു​ന്നു. കോ​വി​ഡ് ബാ​ധി​ത​രു​മാ​യി ഒ​രു​വി​ധ സ​മ്പ​ർ​ക്ക​ത്തി​ലും ഏ​ർ​പ്പെ​ടു​ക​യോ കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​വു​ക​യോ ചെ​യ്യാ​ത്ത ത​നി​ക്കെ​തി​രെ വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നും സ​ത്യാ​വ​സ്ഥ പു​റ​ത്തു​കൊ​ണ്ടു​വ​ര​ണ​മെ​ന്നും പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CoronavirusFalse campaigncovid 19
News Summary - Covid 19 false campaign-Kerala news
Next Story