ബുള്ളറ്റിലെ കശ്മീർ യാത്രാനുഭവങ്ങളുമായി ദമ്പതികൾ
text_fieldsറഷീദിനും റാഹിലക്കും മലപ്പുറം നഗരസഭാധ്യക്ഷൻ മുജീബ് കാടേരി ഉപഹാരം നൽകുന്നു
മലപ്പുറം: സിവിൽ സ്റ്റേഷനിലെ പ്രഭാത സവാരി കൂട്ടായ്മയായ വർഷ വാഹിനി സംഘടിപ്പിച്ച പരിപാടിയിൽ കേരളം മുതൽ കശ്മീർ വരെ ബുള്ളറ്റിൽ നടത്തിയ യാത്രാനുഭവങ്ങൾ പങ്കുവെച്ച് ദമ്പതികൾ.
12 സംസ്ഥാനങ്ങളിലൂടെ കശ്മീർ വരെ നടത്തിയ 22 ദിവസത്തെ യാത്ര അവിസ്മരണീയമായിരുന്നുവെന്ന് വളാഞ്ചേരി പൂക്കാട്ടിരി സ്വദേശികളായ റഷീദും റാഹിലയും പറഞ്ഞു. കൂട്ടായ്മയുടെ ഉപഹാരം നഗരസഭാധ്യക്ഷൻ മുജീബ് കാടേരി നൽകി.
ഷൗക്കത്ത് ഉപ്പൂടൻ അധ്യക്ഷത വഹിച്ചു. വി.പി. ഷംസുദ്ദീൻ, മാത്യൂ ജോസഫ്, സി.എച്ച്. നാസർ, പോക്കർ ഹാജി പുല്ലാര, അഷ്റഫ് ആലൻ, ജോൺസൺ, സി.എച്ച്. ഫൈസൽ, ഗുലാം മുഹമ്മദ്, എ.പി. ഹംസ, കുഞ്ഞാവുട്ടി, സാഹിർ, അബ്ദുല്ലത്തീഫ് മാടമ്പി, ഫഹദ് പാങ്ങാട്ട്, ശിഹാബ് പറമ്പൻ, എ.പി. പ്രമേഷ്, റഫീഖ്, അനീസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

