Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഭർത്താവ് അല്ലെങ്കിൽ...

ഭർത്താവ് അല്ലെങ്കിൽ ഭാര്യ; ദമ്പതികളുടെ സ്വന്തം വാർഡ്

text_fields
bookmark_border
ഭർത്താവ് അല്ലെങ്കിൽ ഭാര്യ; ദമ്പതികളുടെ സ്വന്തം വാർഡ്
cancel

പുളിക്കൽ: ഭർത്താവ് അല്ലെങ്കിൽ ഭാര്യ, ദമ്പതികളുടെ സ്വന്തം വാർഡെന്ന് പെരുമയാണ് ചെറുകാവ് പഞ്ചായത്തിലെ പൂച്ചാൽ വാർഡിനുള്ളത്. ഭർത്താവ് കഴിഞ്ഞാൽ ഇടം വലം നോക്കണ്ട, അടുത്ത തവണ ഭാര്യ തന്നെ മത്സരരംഗത്തുണ്ടാവും.

അത്ര കണ്ട് കുടുംബകാര്യമാണ് പൂച്ചാൽ വാർഡ് ഈ ദമ്പതികൾക്ക്. അമ്പഴാത്തിങ്ങൾ മുഹമ്മദ് ബഷീറും ഭാര്യ മൈമൂന ബഷീറുമാണ് ഈ അപൂർവ നേട്ടത്തിനുടമകൾ.

തുടർച്ചയായി നാലാം തവണയാണ് മുസ്​ലിം ലീഗ് ടിക്കറ്റിൽ ഇവർ ഒരേ വാർഡിൽ മത്സരരംഗത്തിറങ്ങുന്നത്. 2005ൽ നടന്ന ​െതരഞ്ഞെടുപ്പിൽ ബഷീർ ഇവിടെനിന്ന്​ ​െതരഞ്ഞെടുക്കപ്പെട്ടു. അവിടെ തുടങ്ങുന്ന വാർഡിൽ ഇവരുടെ തേരോട്ടം. 2010ൽ ബഷീറി​െൻറ ഭാര്യ മൈമൂന ജനപ്രതിനിധിയായി. 2015ൽ ഊഴം ബഷീറിനായിരുന്നു.

അഞ്ചുവർഷം പൂർത്തിയാക്കി ബഷീർ പടിയറങ്ങിയപ്പോൾ ഭാര്യ തന്നെ മത്സരരംഗത്തുവന്നു. മൈമൂന ബഷീർ രണ്ടാംതവണയും പൂച്ചാലിൽനിന്ന്​ ജനപ്രതിനിധിയാകുയെന്ന ലക്ഷ്യവുമായി മത്സര രംഗത്തിറങ്ങിയിരിക്കുകയാണ്.

പഞ്ചായത്തിലെ മറ്റൊരു വാർഡായ കണ്ണംവെട്ടിക്കാവിലും ഭർത്താവിന് പകരം ഭാര്യയാണ് മത്സരിക്കുന്നത്. നിലവിലെ ജനപ്രതിനിധി കോപ്പിലാൻ മൻസൂറലിയുടെ ഭാര്യ ഫൗസിയ മൻസൂറലിയാണ് ഇവിടെനിന്ന്​ ജനവിധി തേടുന്നത്. മൻസൂറലി ഒരു തവണയേ ജനപ്രതിനിധിയായിട്ടുള്ളൂ. ഫൗസിയക്കിത് കന്നിയങ്കമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pulikkalPanchayat election 2020
News Summary - couple's own ward in cherukavu panchayath
Next Story