കോപ അമേരിക്ക: പന്തയംവെച്ച് വാപ്പയും മകനും 500 രൂപക്കായിരുന്നു പന്തയം
text_fieldsഷൗക്കത്തലിയും മകൻ അജ്മലും
ഊർങ്ങാട്ടിരി: കോപ അമേരിക്ക ഫൈനലിത്തിൽ അർജൻറീനക്ക് കിരീടം നേടിയതിനോടൊപ്പം മകനുമായി വെച്ച പന്തയം വിജയിച്ച സന്തോഷത്തിലാണ് അർജൻറീന ആരാധകനായ ഷൗക്കത്തലി.
ഊർങ്ങാട്ടിരി പഞ്ചായത്തിലെ മൂർക്കനാട് സ്വദേശികളായ പിതാവ് ഷൗക്കത്തലിയും മകൻ അജ്മലുമാണ് ബ്രസീൽ-അർജൻറീന ഫൈനൽ മത്സരത്തിൽ പന്തയംവെച്ചത്. ഈ ദൃശ്യങ്ങൾ കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിച്ചിരുന്നു. 500 രൂപക്കായിരുന്നു പന്തയം.
അർജൻറീന കിരീടം ലഭിച്ചതോടെ പണം ഷൗക്കത്തലിക്ക് ലഭിച്ചു. അർജൻറീന കിരീടം നേടാനായതിൽ വളരെയധികം സന്തോഷമുെണ്ടന്ന് ഷൗക്കത്തലി പറഞ്ഞു.
കുടുംബത്തിലെ മുഴുവൻ ആളുകൾക്കും വിജയ ദിനത്തിൽ മന്തി വിതരണം നടത്തി വേറിട്ട രീതിയിൽ അർജൻറീനയുടെ വിജയം ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് ഷൗക്കത്തലിയുടെ കുടുംബം.

