Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'പാ​ച​കം ക​ല...

'പാ​ച​കം ക​ല മാ​ത്ര​മ​ല്ല, തൊ​ഴി​ലു​മാ​ണ്​ സ​ർ​ക്കാ​റേ'

text_fields
bookmark_border
government should accept cooking as a profession Union
cancel

മ​ല​പ്പു​റം: റേ​ഷ​ൻ കാ​ർ​ഡി​ൽ ചേ​ർ​ക്കു​ന്ന​തി​ന്​ സം​സ്ഥാ​ന സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച 156 തൊ​ഴി​ലു​ക​ളി​ൽ പാ​ച​കം ഉ​ൾ​പ്പെ​ടു​ന്നി​ല്ലെ​ന്നും ഇ​ത് പ​രി​ഹ​രി​ക്ക​ണ​മെ​ന്നും കേ​ര​ള സ്റ്റേ​റ്റ്​ കു​ക്കി​ങ്​ വ​ർ​ക്കേ​ഴ്​​സ്​ യൂ​നി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച്​ അ​ധി​കൃ​ത​രെ സ​മീ​പി​ക്കു​മ്പോ​ൾ 'പാ​ച​കം ക​ല'​യാ​ണെ​ന്ന്​ പ​റ​ഞ്ഞ്​ ഒ​ഴി​യു​ക​യാ​ണെ​ന്നും അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി. തൊ​ഴി​ലാ​യി അം​ഗീ​ക​രി​ക്കാ​ത്ത​തി​നാ​ൽ ക്ഷേ​മ​നി​ധി പോ​ലു​ള്ള സ​ര്‍ക്കാ​റി​ന്‍റെ ഒ​രു പ​ദ്ധ​തി​യി​ലും തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ചേ​രാ​നാ​കു​ന്നി​ല്ല. പാ​ച​കം തൊ​ഴി​ലാ​യി അം​ഗീ​ക​രി​ക്കു​ക, പാ​ച​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ക്ഷേ​മ​നി​ധി രൂ​പ​വ​ത്​​ക​രി​ക്കു​ക, സ​ർ​ക്കാ​ർ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച്​ വി​വി​ധ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന്​ അ​വ​ർ പ​റ​ഞ്ഞു.

ഇ​തി​ന് മു​ന്നോ​ടി​യാ​യി ചൊ​വ്വാ​ഴ്ച മ​ല​പ്പു​റം​ ടൗ​ൺ​ഹാ​ളി​ൽ ജി​ല്ല ക​ൺ​വെ​ൻ​ഷ​ൻ ചേ​രും. മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ ജി​ല്ല പ്ര​സി​ഡ​ന്‍റ്​ അ​ച്യു​ത​ന്‍ വ​ണ്ടൂ​ര്‍, സെ​ക്ര​ട്ട​റി കു​ഞ്ഞി​മോ​ന്‍ കു​റി​യോ​ടം, ട്ര​ഷ​റ​ര്‍ സി. ​അ​ഹ​മ്മ​ദ് കു​ഞ്ഞി​പ്പ, സം​സ്ഥാ​ന എ​ക്‌​സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ മു​നീ​ര്‍ മ​ങ്ക​ട, സ​ലാം മ​ഞ്ചേ​രി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:governmentCooking workers Union
News Summary - Cooking workers that the government should accept cooking as a profession Union
Next Story