Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസിലിണ്ടർ ചോർന്ന് വീട്...

സിലിണ്ടർ ചോർന്ന് വീട് മുഴുവൻ ഗ്യാസ് പടർന്നു

text_fields
bookmark_border
ശ​ശി​കു​മാ​റി​ന്റെ വീ​ട്ടി​ലെ ചോ​ർ​ന്ന ഗ്യാ​സ് സി​ലി​ണ്ട​ർ
cancel
camera_alt

ശ​ശി​കു​മാ​റി​ന്റെ വീ​ട്ടി​ലെ ചോ​ർ​ന്ന ഗ്യാ​സ് സി​ലി​ണ്ട​ർ

മ​ല​പ്പു​റം: മു​ണ്ടു​പ​റ​മ്പ് ഏ​ഴാം വാ​ർ​ഡി​ൽ ഗ​വ. ഹോ​മി​യോ ആ​ശു​പ​ത്രി​ക്ക് സ​മീ​പം വീ​ട്ടി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ ചോ​ർ​ന്നു. ക​ള​പ്പു​ര​ക്ക​ൽ ശ​ശി​കു​മാ​റി​ന്റെ വീ​ട്ടി​ലാ​ണ് സം​ഭ​വം. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10നാ​ണ് സം​ഭ​വം. വി​വ​രം ല​ഭി​ച്ച അ​ഗ്നി​ര​ക്ഷാ​സേ​ന സ്ഥ​ല​ത്ത് എ​ത്തു​മ്പോ​ൾ വ​ലി​യ അ​ള​വി​ൽ സി​ലി​ണ്ട​റി​ന്റെ മു​ക​ൾ ഭാ​ഗ​ത്തു​നി​ന്ന് ഗ്യാ​സ് ചോ​ർ​ന്നു കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​നെ സേ​നാം​ഗ​ങ്ങ​ൾ സി​ലി​ണ്ട​ർ അ​ട​ച്ച് വീ​ടി​നു വെ​ളി​യി​ലേ​ക്ക് എ​ത്തി​ച്ചു.

ഗ്യാ​സ് കു​റ്റി ക​ണ​ക്ട് ചെ​യ്യു​ന്ന ഭാ​ഗ​ത്തെ വാ​ഷ​റി​ന്റെ ത​ക​രാ​റാ​ണ് ചോ​ർ​ച്ച​ക്ക് കാ​ര​ണം. ചോ​ർ​ച്ച​യു​ള്ള​തി​നാ​ൽ ഗ്യാ​സ് ഏ​ജ​ൻ​സി​യി​ൽ വി​വ​ര​മ​റി​യി​ച്ച് സി​ലി​ണ്ട​ർ മാ​റ്റാ​ൻ നി​ർ​ദേ​ശം ന​ൽ​കി. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് സീ​നി​യ​ർ ഫ​യ​ർ ഓ​ഫി​സ​ർ കെ. ​സി​യാ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ ഓ​ഫി​സ​ർ​മാ​രാ​യ ടി.​കെ. നി​ഷാ​ന്ത്, കെ.​സി. മു​ഹ​മ്മ​ദ്‌ ഫാ​രി​സ്, പി. ​അ​മ​ൽ, ഫ​യ​ർ ഡ്രൈ​വ​ർ അ​ബ്ദു​ൽ മു​നീ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cooking gas leaked
News Summary - cooking gas leaked at home
Next Story