Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപാ​ച​ക വാ​ത​ക...

പാ​ച​ക വാ​ത​ക സി​ലി​ണ്ട​ർ ചോ​ർ​ന്ന് ഹോ​ട്ട​ലി​ൽ തീ​പി​ടി​ത്തം; അഞ്ച് പേർക്ക് പരിക്ക്

text_fields
bookmark_border
Set on fire
cancel
camera_alt

representational image

എ​ട​വ​ണ്ണ: പാ​ച​ക വാ​ത​ക സി​ലി​ണ്ട​ർ ചോ​ർ​ന്ന്‌ എ​ട​വ​ണ്ണ കു​ണ്ടു​തോ​ട് ചെ​റു​മ​ണ്ണി​ലെ ഹോ​ട്ട​ലി​ൽ തീ​പി​ടി​ത്തം. ഹോ​ട്ട​ൽ ന​ട​ത്തി​പ്പു​കാ​ര​നും ഭാ​ര‍്യ​യും മ​ക​നും ഉ​ൾ​െ​പ്പ​ടെ അ​ഞ്ചു​പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റു. ഹോ​ട്ട​ലു​ട​മ കു​ണ്ടു​തോ​ട് കു​രി​ശും​പ​ടി ആ​ല​ങ്ങാ​ട​ൻ വി​ശ്വ​നാ​ഥ​ൻ (52), ഭാ​ര്യ വി​ജ​യ​ല​ക്ഷ്മി (42), മ​ക​ൻ സ​ന​ജ് (അ​ഭി -22), ഹോ​ട്ട​ലി​ലെ തൊ​ഴി​ലാ​ളി​ക​ളാ​യ എ​ട​വ​ണ്ണ ക​ല്ലി​ടു​മ്പ് പു​ളി​ക്ക​ൽ പ​റ​മ്പി​ൽ ബി​ന്ദു (48), മ​മ്പാ​ട് സ്വ​ദേ​ശി ഉ​മ്മ​ർ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഉ​മ്മ​റി​നെ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും മ​റ്റു​ള്ള​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ ചെ​റു​മ​ണ്ണ് സു​ൽ​ത്താ​ൻ പാ​ല​സി​നു സ​മീ​പ​ത്തെ വി.​എ​സ് ഹോ​ട്ട​ലി​ലാ​യി​രു​ന്നു തീ​പി​ടി​ത്തം.

പാ​ച​ക​ത്തി​നി​ടെ സി​ലി​ണ്ട​റി​ന്റെ റെ​ഗു​ലേ​റ്റ​റി​ലൂ​ടെ​യാ​ണ്‌ വാ​ത​ക​ച്ചോ​ർ​ച്ച​യു​ണ്ടാ​യ​ത്. തി​രു​വാ​ലി അ​ഗ്നി​ര​ക്ഷ​സേ​ന​യും സ​ന്ന​ദ്ധ സേ​വ​ന ര​ക്ഷാ​പ്ര​വ​ർ​ത്ത​ന സം​ഘ​ട​നാ​യ എ​മ​ർ​ജ​ൻ​സി റെ​സ്‌​ക്യൂ ഫോ​ഴ്സും പൊ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് തീ​യ​ണ​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hotelmalappuramgas cylinder leak
News Summary - Cooking gas cylinder leaks and fire in hotel; Five people were injured
Next Story