Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപാ​ച​ക വാ​ത​ക...

പാ​ച​ക വാ​ത​ക പ്ര​തി​സ​ന്ധി: ആ​ശ​ങ്ക വേ​ണ്ടെ​ന്ന് ക​ല​ക്ട​ർ

text_fields
bookmark_border
പാ​ച​ക വാ​ത​ക പ്ര​തി​സ​ന്ധി: ആ​ശ​ങ്ക വേ​ണ്ടെ​ന്ന് ക​ല​ക്ട​ർ
cancel

മ​ല​പ്പു​റം: പാ​ച​ക വാ​ത​ക ക്ഷാ​മം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല ക​ല​ക്ട​ര്‍ ഡോ. ​വി​ന​യ് ഗോ​യ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​തു വി​ത​ര​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ഓ​യി​ല്‍ ഏ​ജ​ന്‍സി​ക​ളു​ടെ​യും യോ​ഗം ചേ​ര്‍ന്നു. ജി​ല്ല​യി​ല്‍ ഗാ​ര്‍ഹി​ക പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ളു​ടെ ല​ഭ്യ​ത​യി​ല്‍ യാ​തൊ​രു ത​ര​ത്തി​ലു​ള്ള ആ​ശ​ങ്ക​യും വേ​ണ്ടെ​ന്നും നി​ല​വി​ല്‍ ജി​ല്ല​യി​ല്‍ ഗാ​ര്‍ഹി​ക പാ​ച​ക​വാ​ത​ക ദൗ​ര്‍ല​ഭ്യ​മി​ല്ലെ​ന്നും ബു​ക്ക് ചെ​യ്തി​ട്ടു​ള്ള എ​ല്ലാ​വ​ര്‍ക്കും യാ​തൊ​രു ത​ട​സ്സ​വും കൂ​ടാ​തെ ഗ്യാ​സ് സി​ലി​ണ്ട​റു​ക​ള്‍ ബ​ന്ധ​പ്പെ​ട്ട ഏ​ജ​ന്‍സി​ക​ള്‍ വ​ഴി വീ​ടു​ക​ളി​ല്‍ എ​ത്തി​ച്ച് വി​ത​ര​ണം ന​ട​ത്തി വ​രു​ന്നു​ണ്ടെ​ന്നും ജി​ല്ല ക​ല​ക്ട​ര്‍ അ​റി​യി​ച്ചു.

സ​ര്‍ക്കാ​ര്‍ നി​ര്‍ദേ​ശം അ​നു​സ​രി​ച്ച് ആ​ശു​പ​ത്രി​ക​ള്‍, അം​ഗ​ൻ​വാ​ടി​ക​ള്‍, ഇ​ന്‍ഡ​സ്ട്രി​യ​ല്‍ കാ​ന്റീ​നു​ക​ള്‍, സ്‌​കൂ​ള്‍ കോ​ള​ജ് ഹോ​സ്റ്റ​ലു​ക​ള്‍, ക​മ്യൂ​ണി​റ്റി കി​ച്ച​ന്‍, സു​ഭി​ക്ഷ ഹോ​ട്ട​ല്‍, വൃ​ദ്ധ​സ​ദ​ന​ങ്ങ​ള്‍, അ​നാ​ഥാ​ല​യ​ങ്ങ​ള്‍ എ​ന്നി​വ​ക്ക് മു​ന്‍ഗ​ണ​ന ന​ല്‍കി ആ​വ​ശ്യ​ക​ത​യു​ടെ നൂ​റ് ശ​ത​മാ​ന​വും റെ​സ്റ്റോ​റ​ന്റു​ക​ള്‍, സ​ര്‍ക്കാ​ര്‍/​ത​ദ്ദേ​ശ കാ​ന്റീ​നു​ക​ള്‍, ഭ​ക്ഷ്യ​സം​സ്‌​ക​ര​ണ യൂ​നി​റ്റു​ക​ള്‍, സ്ഥാ​പ​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന കി​ച്ച​നു​ക​ള്‍ എ​ന്നി​വ​ക്ക് ആ​വ​ശ്യ​ക​ത​യു​ടെ 40 ശ​ത​മാ​ന​വും ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും ക്രൈ​സി​സ് മാ​നേ​ജ്മെ​ന്റ് ക​മ്മി​റ്റി ഓ​യി​ല്‍ ക​മ്പ​നി​ക​ള്‍ക്കും ഏ​ജ​ന്‍സി​ക​ള്‍ക്കും ക​ര്‍ശ​ന നി​ർ​ദേ​ശം ന​ല്‍കി​യി​ട്ടു​ണ്ട്. ഗാ​ര്‍ഹി​ക പാ​ച​ക വാ​ത​ക​ത്തി​ന്റെ ദു​രു​പ​യോ​ഗം, പൂ​ഴ്ത്തി​വെ​പ്പ്, ക​രി​ഞ്ച​ന്ത തു​ട​ങ്ങി​യ​വ ത​ട​യു​ന്ന​തി​നാ​യി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ര്‍, ലീ​ഗ​ല്‍ മെ​ട്രോ​ള​ജി, പൊ​ലീ​സ് തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ ക​ര്‍ശ​ന പ​രി​ശോ​ധ​ന തു​ട​ര​ണ​മെ​ന്നും ക​ല​ക്ട​ര്‍ നി​ര്‍ദേ​ശി​ച്ചു. യോ​ഗ​ത്തി​ല്‍ എ.​ഡി.​എം സി.​എ​സ്. രാ​ജേ​ഷ്, ജി​ല്ല സ​പ്ലൈ ഓ​ഫി​സ​ര്‍ എ.​എ​സ്. ബീ​ന, ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ സെ​യി​ല്‍സ് ഓ​ഫി​സ​ര്‍ ഋ​തു​രാ​ജ്, ഹി​ന്ദു​സ്ഥാ​ന്‍ പെ​ട്രോ​ളി​യം സെ​യി​ല്‍സ് ഓ​ഫി​സ​ര്‍ ശ്രീ​കാ​ന്ത് കു​മാ​ര്‍, ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ അ​ദാ​നി ക​മ്പ​നി മാ​നേ​ജ​ര്‍ ഹ​രി​കൃ​ഷ്ണ​ന്‍, ഹോ​ട്ട​ല്‍ ആ​ന്‍ഡ് റ​സ്റ്റാ​റ​ന്റ് അ​സോ​സി​യേ​ഷ​ന്‍ പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OrdersEnergy crisisMalappuramUS Israel Iran War
News Summary - Cookery protest: Collector says there is cause for concern
Next Story