മെഡിക്കൽ കോളജ് റെസിഡൻറ്സ് ക്വാർട്ടേഴ്സ് നിർമാണം പുരോഗമിക്കുന്നു
text_fieldsനിർമാണം പുരോഗമിക്കുന്ന മഞ്ചേരി മെഡിക്കൽ കോളജിലെ
െറസിഡന്റ്സ് ക്വാർട്ടേഴ്സ് കെട്ടിടം
മഞ്ചേരി: ഗവ. മെഡിക്കൽ കോളജിലെ റെസിഡൻറ്സ് ക്വാര്‍ട്ടേഴ്സിന്റെ നിർമാണം പുരോഗമിക്കുന്നു. 2.5 കോടി രൂപ ചെലവഴിച്ച് 1490 സ്ക്വയർ ഫീറ്റിൽ മൂന്ന് നിലകളിലായാണ് കെട്ടിടം ഒരുങ്ങുന്നത്.
പേ വാര്‍ഡിന് മുന്നിലുള്ള പഴയ നഴ്സിങ് ക്വാര്‍ട്ടേഴ്സ് പൊളിച്ചുനീക്കിയാണ് നിർമാണം.
ഗ്രൗണ്ട് ഫ്ലോറിന് പുറമെ രണ്ട് നിലകളുടെ നിർമാണം പൂർത്തിയായി.
മൂന്നാം നിലയുടെ നിർമാണം ഉടൻ തുടങ്ങും. രണ്ടാം നിലയുടെ മിനുക്കുപണികൾക്കും മൂന്നാം നിലയുടെ നിർമാണത്തിനും ഒരു കോടി രൂപ കൂടി അനുവദിച്ചതായി പൊതുമരാമത്ത് വകുപ്പ് അധികൃതർ പറഞ്ഞു. ഓരോ ക്വാര്‍ട്ടേഴ്സിലും മൂന്ന് കിടപ്പുമുറികൾ, ലിവിങ് റൂം, അടുക്കള തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. ഓരോ നിലയിലും 15 പേർക്ക് താമസിക്കാവുന്ന തരത്തിലാണ്. നിർമാണ പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കും.
അതോടെ നഴ്സിങ്, പാരാമെഡിക്കൽ, ടെക്നിക്കൽ ജീവനക്കാരുടെ സേവനം 24 മണിക്കൂറും ലഭ്യമാകും. 1.5 കോടി ചെലവിൽ നിർമിക്കുന്ന ഇന്റർവെൻഷനൽ റേഡിയോളജി ബ്ലോക്കിന്റെ പ്രവൃത്തികളും പുരോഗമിക്കുകയാണ്. കെട്ടിടം പൂർത്തിയാകുന്നതോടെ അത്യാധുനിക സ്കാനിങ് സംവിധാനങ്ങൾ ഇവിടെ സ്ഥാപിക്കാനാകും.
രോഗികൾക്കുള്ള വിശ്രമകേന്ദ്രം, മുകളിലെ നിലയിൽ റേഡിയോളി വിഭാഗത്തിനായുള്ള മുറികൾ എന്നിവയും സ്ഥാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

