വളാഞ്ചേരി ടൗണിൽ ഐറിഷ് മാതൃകയിൽ നടപ്പാത നിർമാണം തുടങ്ങി
text_fieldsവളാഞ്ചേരി: ടൗണിൽ ദേശീയ പാതയിൽ ഐറിഷ് മാതൃകയിൽ നടപ്പാതയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. കോഴിക്കോട് റോഡിൽ നഗരസഭ ഓഫിസിന് സമീപം മുതൽ തൃശൂർ റോഡിൽ മൂച്ചിക്കൽ ബൈപ്പാസ് വരെ ഇരുഭാഗത്തുമായാണ് ഐറിഷ് മോഡൽ പദ്ധതി. മഴവെള്ളം റോഡരിക് ചേർന്ന് ഒഴുകി പോകുന്ന രീതിയിലാണ് നിർമിതി.
വളാഞ്ചേരി നഗരസഭ രണ്ടര കോടിയോളം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. നിലവിലെ ഓടകൾ നികത്തി ടൈൽസ് പതിച്ച് നടപ്പാതയും അരികിൽ ഹാൻഡ് റെയിലും സ്ഥാപിക്കും. വിവിധ സ്ഥാപനങ്ങൾ മലിന ജലം ഓടകളിലേക്ക് ഒഴുക്കി വിടുകയും പ്ലാസ്റ്റിക് ഉൾപ്പെടെ ഖരമാലിന്യങ്ങൾ നിക്ഷേപിക്കുകയും ചെയ്തിരുന്നു. ഓടകളിലെ ഒഴുക്ക് തടസ്സപ്പെട്ട് മലിന ജലം റോഡിൽ പരന്നൊഴുകുന്ന അവസ്ഥ നഗരത്തിൽ ഉണ്ടായിരുന്നു.
സെപ്റ്റിക് ടാങ്കിലെ മലിനജലം വരെ ഇങ്ങനെ ഓടകളിൽ ഒഴുക്കിവിട്ടിരുന്നു. പെരിന്തൽമണ്ണ, പാലക്കാട് റോഡുകളിൽ ഐറിഷ് മോഡൽ പദ്ധതി നേനേരത്തേ നടപ്പിലാക്കിയിരുന്നു. നഗരസഭ കർശന പരിശോധന നടത്തി വിവിധ സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തതിനെ തുടർന്നാണ് റോഡിൽ മലിനജലം ഒഴുക്കുന്നതിൽ നിന്നും വളാഞ്ചേരി ടൗണിന് ശാപമോക്ഷമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

