Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകനോലി പ്ലോട്ടിനെ...

കനോലി പ്ലോട്ടിനെ നിലമ്പൂരിന്‍റെ സാംസ്‌കാരിക കേന്ദ്രമാക്കും -ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ

text_fields
bookmark_border
കനോലി പ്ലോട്ടിനെ നിലമ്പൂരിന്‍റെ സാംസ്‌കാരിക കേന്ദ്രമാക്കും -ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ
cancel
camera_alt

ക​നോ​ലി പ്ലോ​ട്ടി​ല്‍ ആ​രം​ഭി​ച്ച ദ്വി​ദി​ന ചി​ത്ര, ശി​ല്‍പ പ്ര​ദ​ര്‍ശ​നം കാണുന്ന ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത് എം.​എ​ല്‍.​എ

നിലമ്പൂര്‍: കനോലി പ്ലോട്ടിനെ നിലമ്പൂരിന്‍റെ സാംസ്‌കാരിക കേന്ദ്രമാക്കി മാറ്റുമെന്ന് ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ. നിലമ്പൂരിന്‍റെ പൈതൃകവും സംസ്‌കാരവും വിളിച്ചോതുന്ന സാംസ്‌കാരിക കേന്ദ്രമാക്കി മാറ്റാന്‍ 120 കോടി രൂപയുടെ സമഗ്ര പദ്ധതി സര്‍ക്കാറിന് സമര്‍പ്പിച്ചതായും അദ്ദേഹം പറഞ്ഞു.

മെന്‍റല്‍ ഹെല്‍ത്ത് ആക്ഷന്‍ ട്രസ്റ്റ് കോഴിക്കോടും നിറം നിലമ്പൂരും സംയുക്തമായി കനോലി പ്ലോട്ടില്‍ സംഘടിപ്പിച്ച ദ്വിദിന ചിത്ര, ശില്‍പ പ്രദര്‍ശനത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു. പുഴയോരത്ത് പാര്‍ക്ക്, ഡോര്‍മെറ്ററി, വായനശാല, സ്‌കൈ വാക്ക്, ട്രൈബല്‍ മ്യൂസിയം, കഫ്റ്റീരിയ ഉള്‍പ്പെടെ വിശാലമായ പദ്ധതിയാണ് മുന്നിലുള്ളതെന്നും എം.എൽ.എ പറഞ്ഞു.

നിറം നിലമ്പൂരിന്‍റെ പ്രസിഡന്‍റ് പട്ടിക്കാടന്‍ ഷാനവാസ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സൻ പത്മിനി ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭ സ്റ്റാൻഡിങ് കമ്മറ്റി ചെയര്‍ പേഴ്‌സൻമാരായ മേരീസ് ഷിബു, സ്മിതാമോള്‍, കൗണ്‍സിലര്‍മാരായ ഹാജിറ ഫിറോസ്, റജീന നൗഷാദലി, മജീഷ്യന്‍ ആര്‍.കെ. മലയത്ത്, നിറം ഭാരവാഹികളായ ഹരിദാസ് കുട്ടത്തി, മുരളി, ഷാജി നന്നമ്പ്ര, പ്രദീപ് കുമാര്‍, പി.എന്‍. സുരഭി എന്നിവര്‍ സംസാരിച്ചു. കലാകാരൻമാരായ എം.ആര്‍. രവി, എസ്.ടി. സുകു, വിജയന്‍ എന്നിവരെ ആദരിച്ചു. കല പ്രദര്‍ശനവും വില്‍പനയും രണ്ടു ദിവസങ്ങളിലായി ഉണ്ടാവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nilamburAryadan Shoukathcultural centerConnolly plot
News Summary - Connolly Plot to Become Nilambur Cultural Hub: Shoukath
Next Story