ഒതുക്കുങ്ങലിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിലടിച്ചു
text_fieldsകോട്ടക്കൽ: ഉന്നതവിജയം നേടിയ എസ്.എസ്.എൽ.സി വിദ്യാർഥികളെ അനുമോദിക്കാൻ സംഘടിപ്പിച്ച ചടങ്ങിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ തല്ലി. ഞായറാഴ്ച വൈകീട്ട് ഒതുക്കുങ്ങലിലാണ് സംഭവം.
യൂത്ത് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അവാർഡ് ദാന ചടങ്ങാണ് സംഘർഷഭരിതമായത്. മണ്ഡലം കോൺഗ്രസ് കമ്മിറ്റി അറിയാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്നാണ് ഒരു വിഭാഗത്തിെൻറ ആരോപണം. ചോദ്യം ചെയ്ത് ഇവർ രംഗത്തെത്തിയതോടെ ബഹളമയമായി.
ഉപഹാരങ്ങൾ നൽകാതെ വിദ്യാർഥികളെ ഒഴിവാക്കിയതിന് പിന്നാലെ ഇരുവിഭാഗം പ്രവർത്തകരും തമ്മിൽതല്ലുകയായിരുന്നു. ഉദ്ഘാടകൻ സ്ഥലത്തെത്തിയെങ്കിലും പ്രശ്നം വഷളാകുമെന്നറിഞ്ഞ് സ്ഥലം വിട്ടു. കോട്ടക്കൽ പൊലീസ് സ്ഥലത്തെത്തിയെങ്കിലും തൽക്കാലം രമ്യതയിലെത്തി.