ആലങ്കോട് പഞ്ചായത്തിൽ കോൺഗ്രസ്-ലീഗ് ബന്ധത്തിന് വിള്ളൽ
text_fieldsചങ്ങരംകുളം: ആലങ്കോട് പഞ്ചായത്തിൽ കോൺഗ്രസുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചതായി മുസ്ലിം ലീഗ് നേതൃത്വം അറിയിച്ചു. ചങ്ങരംകുളം സർവിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ കോൺഗ്രസ് നിലപാടിൽ പ്രതിഷേധിച്ചാണ് മുസ്ലിം ലീഗ് തീരുമാനം. ഡി.സി.സി പ്രസിഡന്റിന്റെ നിർദേശം അവഗണിച്ച് ആലങ്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ബാങ്ക് തെരഞ്ഞെടുപ്പ് നടത്തിയതാണ് മുസ്ലിംലീഗിനെ ചൊടിപ്പിച്ചതും യു.ഡി.എഫ് സംവിധാനത്തിന്റെ തകർച്ചയിലേക്ക് എത്തിച്ചതും. ചങ്ങരംകുളം മേഖല മുസ്ലിം ലീഗ് ഓഫിസിൽ നടന്ന പഞ്ചായത്ത്തല നേതൃയോഗത്തിലാണ് ബന്ധം വിച്ഛേദിക്കാനുള്ള തീരുമാനം. ഈ തീരുമാനം മണ്ഡലത്തിലേക്ക് വ്യാപിപ്പിക്കാൻ മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിക്ക് കത്ത് നൽകാനും തീരുമാനിച്ചതായി നേതാക്കൾ അറിയിച്ചു.

