ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചന പ്രവാഹം
text_fieldsഉമ്മൻ ചാണ്ടിയോടൊപ്പം പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ
മലപ്പുറം: പാർശ്വവത്കരിക്കപ്പെട്ടവരെയും പാവപ്പെട്ടവരെയും ഇതുപോലെ ചേർത്തുനിർത്തിയ മറ്റൊരു നേതാവില്ലെന്ന് യു.ഡി.എഫ് ജില്ല ചെയർമാൻ പി.ടി. അജയ് മോഹൻ പറഞ്ഞു. ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലടക്കം മലപ്പുറം ജില്ലയുടെ അടിസ്ഥാന വികസനത്തിന് നിർണായക സംഭാവനകൾ അദ്ദേഹം ഭരണാധികാരിയായിരിക്കുന്ന അവസരത്തിൽ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം: ജനങ്ങൾക്കു വേണ്ടി മാത്രം സമയം കണ്ടെത്തി ജീവിച്ച യഥാർഥ മനുഷ്യ സ്നേഹിയായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ. ലാളിത്യം ജീവിത സപര്യയാക്കിയ അദ്ദേഹം സാധാരണക്കാരെയും അശരണരെയും ഹൃദയത്തോട് ചേർത്തുപിടിച്ചാണ് മുന്നോട്ട് ഗമിച്ചത്. അഭിപ്രായാന്തരങ്ങൾക്കിടയിലും രാഷ്ട്രീയ നൈതികത പാലിച്ച നേതാവായിരുന്നു അദ്ദേഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലപ്പുറം: 2011ൽ നിയമസഭയിലേക്കുള്ള എന്റെ കന്നിയങ്കത്തിൽ സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനു ജയിച്ചപ്പോൾ പിന്നെ എപ്പോഴും കാണുമ്പോൾ ടോപ്പർ എന്നായിരുന്നു അദ്ദേഹം വിളിച്ചിരുന്നത്. ജനങ്ങൾക്കു വേണ്ടി മാത്രം ജീവിച്ച ഏറ്റവും വലിയ മനുഷ്യസ്നേഹിയായ രാഷ്ട്രീയ നേതാവിന്റെ വിയോഗം നന്മയുടെ രാഷ്ട്രീയത്തിനും പൊതുസമൂഹത്തിനും നികത്താനാവാത്ത നഷ്ടമാണ്. ഞാൻ ഹൃദയത്തോട് ചേർത്തുപിടിച്ചിരുന്ന ജന നേതാവിന് ആദരാഞ്ജലികൾ അർപ്പിക്കുന്നതായി എം.എൽ.എ അറിയിച്ചു.
മലപ്പുറം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ജനതാദൾ-എസ് സംസ്ഥാന സെക്രട്ടറി കെ.വി. ബാലസുബ്രഹ്മണ്യൻ അനുശോചിച്ചു.
മലപ്പുറം: വർഗീയതയോട് അന്യംനിന്ന നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് സുന്നി യുവജന ഫെഡറേഷൻ സംസ്ഥാന കൺവീനർ മരുത അബ്ദുൽ ലത്തീഫ് മൗലവി പറഞ്ഞു. എന്നും എപ്പോഴും ജനങ്ങളുടെ പരിഭവങ്ങൾ കേൾക്കുന്നതിലും പരിഹരിക്കുന്നതിലുമായിരുന്നു അദ്ദേഹത്തിന്റെ താൽപര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലപ്പുറം: ജനങ്ങളോടൊപ്പം നിന്ന് ജനങ്ങളുടെ മനസ്സില്‍ സ്ഥാനംപിടിച്ച് നേതാവും, മികച്ച ഭരണകര്‍ത്താവും, സംസ്ഥാനത്തിന്റെ വികസന നായകനുമായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് എന്‍.സി.പി ജില്ല കമ്മിറ്റി അനുശോചന പ്രമേയത്തില്‍ വിലയിരുത്തി. ജില്ല പ്രസിഡന്റ് കെ.പി. രാമനാഥന് അധ്യക്ഷത വഹിച്ചു.
മലപ്പുറം: ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ കേരള പൗൾട്രി ഫാമേഴ്സ് അസോസിയേഷനും മലബാർ പൗൾട്രി ഫാർമേഴ്സ് അസോസിയേഷനും അനുശോചിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കാദർ അലി വറ്റല്ലൂർ, ട്രഷറർ സൈദ് മണലായ, പാലക്കാട് ജില്ല പ്രസിഡന്റ് സി.പി. സൈദലവി മണ്ണാർക്കാട്, മലപ്പുറം ജില്ല പ്രസിഡന്റ് ആസാദ് കളരിക്കൽ, ജില്ല സെക്രട്ടറി കുഞ്ഞു മൊയ്തീൻ കരുവള്ളി, മലബാർ പൗൾട്രി ഫാമേഴ്സ് അസോസിയേഷൻ ഭാരവാഹികളായ സംസ്ഥാന പ്രസിഡന്റ് ശിഹാബ് ഏറാടൻ (നാണി), വൈസ് പ്രസിഡന്റ് ഹുസൈൻ വടക്കൻ എടത്തനാട്ടുകര എന്നിവർ സംസാരിച്ചു.
മലപ്പുറം: ഉമ്മൻ ചാണ്ടിയുടെ മരണം ജനാധിപത്യ കേരളത്തിന് തീരാ നഷ്ടമെന്ന് കേരള ഹോട്ടൽ ആൻഡ് റെസ്റ്റാറന്റ് അസോസിയേഷൻ മലപ്പുറം മുനിസിപ്പൽ കമ്മിറ്റി. യോഗത്തിൽ ചെറീദ് എയർലൈൻസ്, അറഫ മാനു, ഹമീദ് ഡെലിഷ്യ, ബിജു കൊക്യൂറോ, ബഷീർ റോളക്സ്, റഫീഖ് സാംകോ എന്നിവർ സംസാരിച്ചു.
മലപ്പുറം: സംസ്ഥാനത്തെ സര്‍വിസ് പെന്‍ഷന്‍കാരുടെയും ദുര്‍ബല ജനവിഭാഗത്തിന്റെയും ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിച്ച ജനനായകനായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് കേരള സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്സ് അസോസിയേഷന് ജില്ല കമ്മിറ്റി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
മലപ്പുറം: ഉമ്മൻ ചാണ്ടി രാഷ്ട്രീയത്തിലെ പുതുതലമുറക്ക് പാഠപുസ്തകമാണെന്ന് ബി.ജെ.പി ജില്ല പ്രസിഡന്റ് രവി തേലത്ത് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
മലപ്പുറം: കേരളീയ സമൂഹത്തെ രാഷ്ട്രിയ, മത, ജാതി വ്യത്യാസമില്ലാതെ ഒന്നായി കാണുകയും പൊതു സമൂഹത്തിന്റ ആവശ്യങ്ങൾ നിറവേറ്റാൻ സദാ സന്നദ്ധനുമായ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് മൗലാനാ അബുൽ കലാം ആസാദ് റിസർച്ച് ഫൗണ്ടേഷൻ യോഗം അഭിപ്രായപ്പെട്ടു. സയ്യിദ് ഹാശിം അൽ ഹദ്ദാദ്, വി.എച്ച്. അലിയാർ ഖാസിമി, അഡ്വ. നിയാസ്, ടി.പി ചെറൂപ്പ, ഡോ. ഖാസിമുൽ ഖാസിമി, പ്രഫ. മുഹമ്മദ് ഹസ്സൻ, ഫാറൂഖ് തൃശൂർ, അഡ്വ. ദാനിഷ്, പ്രഫ. ഓമാനൂർ മുഹമ്മദ്, അഡ്വ. ഷംസുദ്ദീൻ, അഡ്വ. എൻ.കെ. മജീദ്, ഡോ. അബ്ദുറഹ്മാൻ ആദൃശ്ശേരി, മജിദ് മാടമ്പാട്ട്, സി.കെ. ഹമീദ് ബാഖവി, കാടേരി മുഹമ്മദ് മൗലവി എന്നിവർ സംസാരിച്ചു.
മലപ്പുറം: കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ എംപ്ലോയീസ് ഫെഡറേഷൻ (എസ്.ടി.യു) സംസ്ഥാന കമ്മിറ്റി യോഗം അനുശോചിച്ചു. ആതവനാട് മുഹമ്മദ് കുട്ടി അധ്യക്ഷതവഹിച്ചു. സിദ്ദീഖ് താനൂർ, ഹംസ മുല്ലപ്പള്ളി, എൻ. ജഹ്ഫർ സാദിക്ക്, പി. മൂസക്കുട്ടി, എസ്. അനസ്, പി. സിദ്ദീഖ്, ടി. അലി, സി. അഷറഫ്, പി.കെ. ഷംസീർ, പി. സാജു മോൻ, എൻ. വേലായുധൻ, കെ. ശിവൻ എന്നിവർ സംസാരിച്ചു.
മലപ്പുറം: നാഷനൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷമീർ പയ്യനങ്ങാടിയും ജനറൽ സെക്രട്ടറി ഫാദിൽ അമീനും അനുശോചിച്ചു. കേരള രാഷ്ട്രീയത്തിൽ സൗമ്യതയുടെ പ്രതീകവും മികച്ച ഭരണാധികാരിയുമായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് പറഞ്ഞു.
മലപ്പുറം: ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഐ.എൻ.എൽ ജില്ല കമ്മിറ്റി അനുശോചിച്ചു. കോൺഗ്രസിലെ ജനകീയ മുഖമായിരുന്നു അദ്ദേഹമെന്ന് പ്രസിഡന്റ് ഒ.എം. ജബ്ബാർ ഹാജിയും, ജനറൽ സെക്രട്ടറി പി.കെ.എസ്. മുജീബ് ഹസ്സനും അനുശോചന സന്ദേശത്തിൽ പറഞ്ഞു.
മലപ്പുറം: യൂത്ത്സ് കിഴക്കേത്തല ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് അനുശോചിച്ചു. പ്രസിഡന്റ് ഉപ്പൂടൻ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. സമീർ പണ്ടാറക്കൽ, സാഹിർ പന്തലകത്ത്, മൊയ്തീൻ മാൻ, നജ്മുദ്ദീൻ കല്ലാമൂല, ഷാഫി പാലക്കൽ എന്നിവർ സംസാരിച്ചു.
മലപ്പുറം: ഉമ്മൻചാണ്ടി ജനകീയതയെ ആഘോഷമാക്കിയ നേതാവായിരുന്നെന്ന് വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് നാസർ കീഴുപറമ്പ്. അദ്ദേഹം എന്നും ജനക്കൂട്ടങ്ങൾക്കിടയിൽ ആയിരുന്നു നിറഞ്ഞു നിന്നിരുന്നത്. വിനയം നിറഞ്ഞ സൗമ്യതയായിരുന്നു മുഖമുദ്രയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലപ്പുറം: വിശ്വകര്‍മ സമുദായത്തിന് എന്നും താങ്ങും തണലുമായി നിന്ന നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് അഖില കേരള വിശ്വകര്‍മ മഹാസഭ ജില്ല കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.
മലപ്പുറം: യഥാസമയം ക്ഷാമബത്തകൾ നൽകിയും ആകർഷകമായ ആനുകൂല്യങ്ങൾക്ക് തുടക്കംകുറിച്ചും കേരള ചരിത്രത്തിൽ തുല്യതയില്ലാത്ത നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂനിയൻ (എസ്.ഇ.യു) ജില്ല കമ്മിറ്റി അനുശോചിച്ചു.
മലപ്പുറം: സമാനതകളില്ലാത്ത നേതാവായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ വിയോഗം നികത്താനാകാത്ത നഷ്ടമാണെന്ന് കേരള ബില്‍ഡിങ് ഓണേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് പഴേരി ഷരീഫ് ഹാജി അനുശോചനക്കുറിപ്പില്‍ പറഞ്ഞു.
മലപ്പുറം: അധ്യാപകരുടെ പ്രശ്നങ്ങളിൽ പ്രത്യേക താൽപര്യമെടുത്തിരുന്ന മുഖ്യമന്ത്രിയായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ ജില്ല കമ്മിറ്റി യോഗം അനുസ്മരിച്ചു.
സംസ്ഥാന പ്രസിഡന്റ് കെ.എം. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് എൻ.പി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കോട്ട വീരാൻകുട്ടി, പി.കെ.എം ഷഹീദ്, മജീദ് കടേങ്ങൽ, വി.എ. ഗഫൂർ, കെ.എം. ഹനീഫ, ഇസ്മയിൽ പൂതനാരി, എ.കെ. നാസർ, സി.ടി. ജമാലുദ്ധീൻ, പി.ടി. സക്കീർ ഹുസൈൻ, ജലീൽ വൈരങ്കോട്, മുനീർ ചൊക്ലി, പി.കെ. സൈതലവി എന്നിവർ സംസാരിച്ചു.
പെരിന്തൽമണ്ണ: പൊതുസേവനം ജീവിതസപര്യയാക്കിയ കറകളഞ്ഞ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് എം.എസ്.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി. ഉണ്ണീൻ അനുസ്മരിച്ചു.

