Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Karipur airport
cancel
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരിപ്പൂരിൽ...

കരിപ്പൂരിൽ പാർക്കിങ്ങിനെതിരെ വീണ്ടും പരാതി; ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ ഡ​യ​റ​ക്ട​ർ

text_fields
bookmark_border
Listen to this Article

ക​രി​പ്പൂ​ർ: കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ലെ പാ​ർ​ക്കി​ങ്ങി​നെ​തി​രെ വീ​ണ്ടും വ്യാ​പ​ക പ​രാ​തി​ക​ൾ ഉ​യ​രു​ന്നു. നേ​ര​ത്തേ, ടെ​ർ​മി​ന​ലി​ന്​ മു​ൻ​വ​ശ​​ത്ത്​ യാ​ത്ര​ക്കാ​രെ ക​യ​റ്റാ​നും ഇ​റ​ക്കാ​നു​മാ​യി മൂ​ന്ന്​ മി​നി​റ്റാ​യി​രു​ന്നു നി​ശ്ച​യി​ച്ച​ത്. പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ഇ​ത്​ ആ​റ്​ മി​നി​റ്റാ​യി വ​ർ​ധി​പ്പി​ച്ചു. ഇ​തി​ന്​ ശേ​ഷ​വും പാ​ർ​ക്കി​ങ്ങി​ന്​ ക​രാ​ർ ഏ​റ്റെ​ടു​ത്ത​വ​ർ​ക്കെ​തി​രെ പ​രാ​തി​ക​ൾ ആ​വ​ർ​ത്തി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സ​വും പാ​ർ​ക്കി​ങ്ങി​നെ​തി​രെ പ​രാ​തി​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം ഉ​യ​ർ​ന്നു. പാ​ർ​ക്കി​ങ്​ ഏ​രി​യ ഉ​പ​യോ​ഗി​ക്കാ​ത്ത​വ​രി​ൽ​നി​ന്ന്​ പ​ണം ഈ​ടാ​ക്കു​ന്ന​താ​യാ​ണ്​ ആ​ക്ഷേ​പം.

വി​വി​ധ ത​ര​ത്തി​ലാ​ണ്​ പ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. അ​ര​മ​ണി​ക്കൂ​റി​ന്​ 20 രൂ​പ​യാ​ണ്​ അ​തോ​റി​റ്റി നി​ശ്ച​യി​ച്ച​ത്. ഇ​തി​ന്​ വി​രു​ദ്ധ​മാ​യി കൂ​ടു​ത​ൽ പ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യും പ​രാ​തി​ക​ളു​ണ്ട്. പാ​ർ​ക്കി​ങ്​ ഏ​രി​യ ഉ​പ​യോ​ഗി​ക്കാ​ത്ത​വ​രി​ൽ​നി​ന്നാ​യി 20 രൂ​പ എ​ൻ​ട്രി ഫീ​സാ​യും ഈ​ടാ​ക്കു​ന്നു​ണ്ട്. ജ​ന​പ്ര​തി​നി​ധി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ ഇ​ട​പ്പെ​ട്ട്​ പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​ണ്​ യാ​ത്ര​ക്കാ​രി​ൽ നി​ന്നു​യ​രു​ന്ന ആ​വ​ശ്യം.

അ​തേ​സ​മ​യം, പാ​ർ​ക്കി​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളി​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നു​ണ്ടെ​ന്ന്​ വി​മാ​ന​ത്താ​വ​ള ഡ​യ​റ​ക്ട​ർ ആ​ർ. മ​ഹാ​ലിം​ഗം അ​റി​യി​ച്ചു. നേ​രി​ട്ട്​ ല​ഭി​ക്കു​ന്ന പ​രാ​തി​ക​ളി​ൽ ഇ​ട​പെ​ടു​ന്നു​ണ്ട്. പാ​ർ​ക്കി​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഡി​യോ അ​ട​ക്കം ഉ​ൾ​പ്പെ​ടു​ത്തി പ​രാ​തി​ക​ൾ ന​ൽ​കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​ല​വി​ൽ കാ​ർ, മി​നി​ബ​സ്​ എ​ന്നീ വാ​ഹ​ന​ങ്ങ​ൾ​ക്ക്​ അ​ര​മ​ണി​ക്കൂ​ർ പാ​ർ​ക്കി​ങ്ങി​ന്​ 20 രൂ​പ​യാ​ണ്​ ഇ​വി​ടെ ഈ​ടാ​ക്കു​ന്ന​ത്. ഈ ​സം​വി​ധാ​നം എ​ല്ലാ​വ​രും പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karipur airport
News Summary - Complaint again against parking in Karipur; Director to take action
Next Story