പൊലീസിനെ കുറിച്ച് പരാതിയുണ്ടോ, ക്യു.ആര്. കോഡ് സ്കാന് ചെയ്യൂ...
text_fieldsമലപ്പുറം: പൊലീസ് സ്റ്റേഷനില് പരാതിയുമായി എത്തുന്നവര്ക്ക് പൊലീസിനെ കുറിച്ച് പരാതിയുണ്ടായാല് വിവരങ്ങള് ഇനി പെട്ടെന്ന് നല്കാം. സ്റ്റേഷനില് പതിപ്പിച്ച ക്യു.ആര്. കോഡ് സ്കാന് ചെയ്ത് പരാതി അറിയിക്കാനുള്ള സംവിധാനത്തിന് ജില്ലയില് തുടക്കമായി. ജില്ലതല ഉദ്ഘാടനം മലപ്പുറം സ്റ്റേഷനില് ജില്ല പൊലീസ് മേധാവി എസ്.പി. എസ്. ശശിധരന് ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലും ക്യു.ആര്. കോഡ് പതിപ്പിക്കാന് തുടങ്ങി. ക്യു.ആര്. കോഡ് സ്കാന് ചെയ്താല് ഒരു ഗൂഗിള് ഫോം ലഭിക്കും. അതില് പേരും മൊബൈല് നമ്പറും രേഖപ്പെടുത്തി പരാതി അറിയിക്കാം. ജില്ല പൊലീസ് മേധാവിയുടെ ഓഫിസിലാണ് പരാതി പരിശോധിക്കുക. പൊലീസുകാരുടെ പെരുമാറ്റം, പരാതിക്ക് രസീത് നല്കാതിരിക്കല് തുടങ്ങിയ വിവരങ്ങള് നല്കാം. എസ്.ഐമാരായ എസ്.കെ. പ്രിയന്, കെ.എന്. മുകുന്ദന്, എ.എസ്.ഐമാരായ എസ്.എല്. സജിത്ത്, കെ.എം. വിവേക് എന്നിവര് പങ്കെടുത്തു. സി.പി.ഒ കെ.സി. ഷിഹാബുദ്ദീന് സ്കാന് പ്രവര്ത്തനം വിശദീകരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

