തലമുറകളുടെ ഗുരുനാഥന് നാട് യാത്രയയപ്പ് നൽകുന്നു
text_fieldsകുഞ്ഞിമുഹമ്മദ് മൗലവി
മങ്കട: 64 വർഷമായി കടന്നമണ്ണയിലെ മതവിജ്ഞാന രംഗത്ത് നിറഞ്ഞുനിന്ന തലമുറകളുടെ ഗുരുനാഥൻ കൂരിമണ്ണിൽ കുഞ്ഞിമുഹമ്മദ് മൗലവി എന്ന നാണി മൊല്ലാക്ക വിരമിക്കുന്നു. കടന്നമണ്ണ മുഈനുൽ ഇസ് ലാം സംഘത്തിന്റെ കീഴിലുള്ള മഹല്ല് മസ്ജിദിലെ ഇമാമും ഇഹ്യാഉദ്ദീൻ അറബി കോളജിലെയും മദ്റസയിലെയും അധ്യാപകനുമായി 64 വർഷം സേവനമനുഷ്ഠിച്ച ഈ പണ്ഡിതന് നാടൊരുമിച്ച് യാത്രയയപ്പ് നൽകുകയാണ്.
85 വയസ്സുള്ള കുഞ്ഞിമുഹമ്മദ് മൗലവി ആരോഗ്യകരമായ പ്രശ്നങ്ങൾ കൊണ്ടാണ് ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് വിരമിക്കുന്നത്. 1962 മുതൽ മതസേവന രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. പ്രശസ്ത പണ്ഡിതനായിരുന്ന മുഹമ്മദ് അമാനി മൗലവിയുടെ ശിഷ്യനായിരുന്നു. പള്ളിദർസുകളിൽ നിന്ന് മതപഠനം പൂർത്തിയാക്കിയ കുഞ്ഞിമുഹമ്മദ് മൗലവി ഖുർആൻ, അറബിഭാഷ, ഇസ്ലാമിക ചരിത്രം തുടങ്ങിയ മേഖലകളളിൽ അഗാധ പാണ്ഡിത്യമുള്ള വ്യക്തിയാണ്. സർഗപ്രതിഭ കൂടിയായ അദ്ദേഹം അബൂദർറുൽ ഗിഫാരി, ഉമറുബ്നു അബ്ദുൽ അസീസ് തുടങ്ങിയവരുടെ ചരിത്രമുൾപ്പടെ ഏതാനും കഥാപ്രസംഗങ്ങൾ രചിച്ചിട്ടുണ്ട്.
മദ്റസ വാർഷികങ്ങളിലും മറ്റും ഈ കഥാപ്രസംഗങ്ങൾ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഒക്ടോബർ 17ന് വൈകീട്ട് 6.45 ന് കടന്നമണ്ണ ഇഹിയാഉദ്ദീൻ മദ്റസ അങ്കണത്തിൽ നടക്കുന്ന യാത്രയയപ്പ് സമ്മേളനത്തിൽ പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ, ശിഹാബ് പൂക്കോട്ടൂർ, പി. മൂസ സ്വലാഹി, പി. കോമുമൗലവി തുടങ്ങിയവർ പങ്കെടുക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

