തീരദേശ റോഡ് അടച്ചു; കോഴിക്കോേട്ടക്ക് അത്താണിക്കൽ കോട്ടക്കടവ് വഴി പോകണം
text_fieldsമലപ്പുറം ജില്ലയിലെ ട്രിപ്ൾ ലോക്ഡൗണിെൻറ ഭാഗമായി കടലുണ്ടി കടവ് പാലം പൊലീസ് അടച്ചപ്പോൾ
വള്ളിക്കുന്ന്: മലപ്പുറം -കോഴിക്കോട് ജില്ല അതിർത്തിയിലെ തീരദേശ റോഡ് പൊലീസ് അടച്ചതിനാൽ ഇതുവഴിയുള്ള അത്യാവശ്യ യാത്രക്കാർ ആനങ്ങാടിയിൽനിന്ന് വലത്തോട്ട് തിരിഞ്ഞ് അത്താണിക്കൽ കോട്ടക്കടവ് വഴി കോഴിക്കോട് ജില്ലയിലേക്ക് പ്രവേശിക്കാം. കോട്ടക്കടവ് പാലത്തിന് വള്ളിക്കുന്ന് ഭാഗത്ത് പരപ്പനങ്ങാടി പൊലീസും കോട്ടക്കടവിൽ ഫറോക്ക് പൊലീസും പരിശോധന നടത്തുന്നുണ്ട്.
വ്യക്തമായ കാരണമില്ലാതെ യാത്ര ചെയ്യാൻ എത്തിയ നിരവധി ആളുകളെയാണ് തിരിച്ചയച്ചത്. മറ്റൊരു അതിർത്തിയായ മുക്കത്തക്കടവ് പാലവും പൊലീസ് അടച്ചു. ഇതിന് പുറമെ വള്ളിക്കുന്ന് പഞ്ചായത്തിെൻറ പ്രധാന ജങ്ഷനുകളിൽ പൊലീസ് നിലയുറപ്പിച്ചിട്ടുണ്ട്.
പരപ്പനങ്ങാടി ഇൻസ്പെക്ടർ ഹണി കെ. ദാസിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തുന്നത്.

