മഅ്ദിന്‍ ഹജ്ജ് ക്യാമ്പിന് സമാപനം
text_fieldsഹജ്ജ്, ഉംറ തീർഥാടകര്‍ക്കായി മഅ്ദിന്‍ അക്കാദമി സംഘടിപ്പിച്ച സംസ്ഥാനതല ഹജ്ജ് ക്യാമ്പില്‍ മഅ്ദിന്‍ ചെയര്‍മാന്‍ ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ക്ലാസെടുക്കുന്നു
മലപ്പുറം: ഹജ്ജ്, ഉംറ തീർഥാടകര്‍ക്കായി മഅ്ദിന്‍ അക്കാദമി സംഘടിപ്പിച്ച 23ാമത് സംസ്ഥാനതല ഹജ്ജ് ക്യാമ്പ് സമാപിച്ചു. മഅ്ദിന്‍ കാമ്പസില്‍ നടന്ന പരിപാടി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. മഅ്ദിന്‍ ചെയര്‍മാന്‍ ഇബ്രാഹീമുല്‍ ഖലീല്‍ അൽ ബുഖാരി മുഖ്യപ്രഭാഷണം നടത്തി. ഹജ്ജ് പണ്ഡിതന്‍ കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി ക്ലാസ് നയിച്ചു. മാതൃക കഅ്ബയുടെ സഹായത്തോടെയായിരുന്നു അവതരണം. ഇബ്രാഹിം ബാഖവി മേല്‍മുറി സംശയ നിവാരണത്തിന് നേതൃത്വം നല്‍കി. സംസ്ഥാന ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി എന്‍. മുഹമ്മദലി, സംസ്ഥാന ഹജ്ജ് കോഓഡിനേറ്റര്‍ അഷ്‌റഫ് അരയങ്കോട്, മാസ്റ്റര്‍ ട്രെയിനര്‍ പി.പി. മുജീബുറഹ്മാന്‍, അശ്‌റഫ് സഖാഫി പൂപ്പലം, അബൂബക്കര്‍ സഖാഫി അരീക്കോട് എന്നിവര്‍ സംസാരിച്ചു.
ഹജ്ജിന് അവസരം ലഭിച്ചവരില്‍ ഏറ്റവും കൂടുതല്‍ മലബാര്‍ മേഖലയിൽ നിന്നുള്ളവരാണ്. കോഴിക്കോട് വിമാനത്താവളത്തെ ഹജ്ജ് പുറപ്പെടൽ കേന്ദ്രമായി പരിഗണിക്കാൻ നടപടികൾ ദ്രുതഗതിയിലാക്കണമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ വിഷയത്തില്‍ അടിയന്തര ഇടപെടൽ നടത്തണമെന്നും ഹജ്ജ് ക്യാമ്പില്‍ അവതരിപ്പിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. രാവിലെ എട്ടു മുതല്‍ വൈകീട്ട് അഞ്ചു വരെയായിരുന്നു ക്യാമ്പ്. പങ്കെടുത്തവർക്ക് സൗജന്യ ഹജ്ജ് കിറ്റും 'ഹജ്ജ്, ഉംറ: കര്‍മം, ചരിത്രം, അനുഭവം' എന്ന പുസ്തകവും വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

