വിവാഹത്തിന് ഭക്ഷണം വിളമ്പുന്നതിനിടെ സംഘർഷം; ഒരാൾക്ക് പരിക്ക്
text_fieldsപരിക്കേറ്റ് ആശുപത്രിയിലുള്ള ശരത്
ചങ്ങരംകുളം: വിവാഹ പാർട്ടിയിൽ ഭക്ഷണം വിളമ്പുന്നതിനിടെയുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകിട്ട് മൂന്നരയോടെ ചങ്ങരംകുളത്തെ സ്വകാര്യ ഓഡിറ്റോറിയത്തിലാണ് സംഭവം. ഭക്ഷണം നൽകിയില്ലെന്ന് പറഞ്ഞ് ഒരു വിഭാഗം തുടങ്ങിയ സംഘർഷം അടിപിടിയിൽ കലാശിക്കുകയായിരുന്നു. പരിക്കേറ്റ നീലിയാട് കക്കുഴിപറമ്പിൽ ശരതിനെ (23) ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ കണ്ണിന് സമീപം ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. സംഭവത്തിൽ പത്തോളം പേരെ ചങ്ങരംകുളം പൊലീസ് കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ചു. ശരത്തിന്റെ പരാതിയിൽ ചങ്ങരംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.

