സിവിൽ സർവിസ് സെമിനാർ: രജിസ്ട്രേഷൻ അവസാന ഘട്ടത്തിൽ
text_fieldsകോട്ടക്കൽ: സിവിൽ സർവിസ് എന്ത്? എങ്ങനെ? എപ്പോൾ പഠിക്കണം? തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരവുമായി മാധ്യമവും സാഫി ഐ.എ.എസ് അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന സെമിനാറിന്റെ രജിസ്ട്രേഷൻ അവസാന ഘട്ടത്തിൽ. രജിസ്ട്രേഷന് ആവേശകരമായ പ്രതികരണമാണ് വിദ്യാർഥികളിൽനിന്ന് ലഭിക്കുന്നത്. ഡിഗ്രി പൂർത്തിയാക്കിയവർക്കും അവസാനവർഷ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സെമിനാറിന്റെ ഭാഗമാകാം.
മേയ് 27ന് കോട്ടക്കൽ ചങ്കുവെട്ടി റിഡ്ജസ് ഇൻ ഹാളിലാണ് സെമിനാർ. സിവിൽ സർവിസ് രംഗത്തെ പ്രമുഖർ പങ്കെടുക്കും. സിവിൽ സർവിസ് എന്ത്, സിലബസ്, എങ്ങനെ പഠിക്കണം, എന്ത് പഠിക്കണം, എപ്പോൾ എങ്ങനെ അപേക്ഷിക്കണം തുടങ്ങിയവ സെമിനാറിൽ ചർച്ചചെയ്യും. കൂടാതെ സിവിൽ സർവിസുമായി ബന്ധപ്പെട്ട വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും എല്ലാ സംശയങ്ങൾക്കും മറുപടി ലഭിക്കും. കരിയർ ഡെവലപ്മെന്റുമായി ബന്ധപ്പെട്ട നിർദേശങ്ങളും വിദ്യാർഥികളുമായി പങ്കുവെക്കും.
രാവിലെ ഒമ്പത് മുതൽ ഉച്ച 12.30 വരെയാണ് സെമിനാർ. ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്കാണ് പങ്കെടുക്കാൻ അവസരം. നൽകിയ ക്യൂ.ആർ കോഡ് സ്കാൻ ചെയ്തോ 964500 6838 നമ്പറിൽ കോൾ, വാട്സ് ആപ് വഴിയോ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷനും പ്രവേശനവും സൗജന്യമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

