Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightക​രി​പ്പൂ​ര്‍...

ക​രി​പ്പൂ​ര്‍ മ​സ്ജി​ദു​ന്നൂ​റി​ല്‍ ക്രി​സ്​​മ​സ് സൗ​ഹൃ​ദ സം​ഗ​മം

text_fields
bookmark_border
ക​രി​പ്പൂ​ര്‍ മ​സ്ജി​ദു​ന്നൂ​റി​ല്‍ ക്രി​സ്​​മ​സ് സൗ​ഹൃ​ദ സം​ഗ​മം
cancel
camera_alt

ക​രി​പ്പൂ​ര്‍ മ​സ്ജി​ദു​ന്നൂ​റി​ല്‍ ന​ട​ന്ന ക്രി​സ്​​മ​സ് സൗ​ഹൃ​ദ സം​ഗ​മ​ത്തി​ല്‍ ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി അ​സി. അ​മീ​ര്‍ ശൈ​ഖ് മു​ഹ​മ്മ​ദ് കാ​ര​കു​ന്ന് സം​സാ​രി​ക്കു​ന്നു

കൊ​ണ്ടോ​ട്ടി: സൗ​ഹൃ​ദം പു​തു​ക്കു​ന്ന​തി​നും ക്രി​സ്മ​സ്-​പു​തു​വ​ര്‍ഷ സ​ന്ദേ​ശം കൈ​മാ​റു​ന്ന​തി​നും ജാ​തി-​മ​ത​ഭേ​ദ​മ​ന്യേ അ​വ​ര്‍ ക​രി​പ്പൂ​ര്‍ മ​സ്ജി​ദു​ന്നൂ​റി​ല്‍ ഒ​ത്തു​ചേ​ര്‍ന്നു. വി​ശേ​ഷ​ദി​വ​സ​ങ്ങ​ളി​ലെ​ല്ലാം എ​ല്ലാ ജാ​തി-​മ​ത വി​ഭാ​ഗ​ങ്ങ​ളി​ലും​പെ​ട്ട നാ​ട്ടു​കാ​ര്‍ പ​ള്ളി അ​ങ്ക​ണ​ത്തി​ല്‍ ഒ​ത്തു​ചേ​രാ​റു​ണ്ടെ​ങ്കി​ലും പ​ള്ളി​ക്കു​ള്ളി​ല്‍ ആ​ദ്യ​മാ​യാ​ണ് അ​വ​ര്‍ ഒ​ത്തൊ​രു​മി​ച്ച​ത്.

ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി അ​സി. അ​മീ​ര്‍ ശൈ​ഖ് മു​ഹ​മ്മ​ദ് കാ​ര​കു​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ര്‍വ​ഹി​ച്ചു. മ​ത​ങ്ങ​ളു​ടെ കൂ​ടി​ച്ചേ​ര​ലു​ക​ളും മാ​ന​വി​ക സം​ഗ​മ​ങ്ങ​ളും സാ​മ്രാ​ജ്യ​ത്വ ഫാ​ഷി​സ്​​റ്റ്​ ശ​ക്തി​ക​ളാ​ണ് ഇ​ല്ലാ​താ​ക്കി​യ​തെ​ന്നും അ​വ​ര്‍ ത​ന്നെ​യാ​ണ് ലോ​ക​ത്ത് വ​ര്‍ഗീ​യ​ത​യു​ടെ​യും വി​ഭാ​ഗീ​യ​ത​യു​ടെ​യും അ​തി​ര്‍വ​ര​മ്പു​ക​ള്‍ തീ​ര്‍ത്ത​തെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​സ​ഹി​ഷ്ണു​ത​യു​ടെ കാ​ല​ത്ത് സൗ​ഹൃ​ദ സം​ഗ​മ​ങ്ങ​ള്‍ പ്ര​തി​രോ​ധ സം​ഗ​മ​ങ്ങ​ള്‍ ത​ന്നെ​യാ​ണെ​ന്ന് മോ​ഡ​റേ​റ്റ​ര്‍ ഓ​ട​ക്ക​ല്‍ മു​ഹ​മ്മ​ദാ​ലി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

എ​യ​ര്‍പോ​ര്‍ട്ട് മാ​നേ​ജ​ര്‍ സാ​ലിം, മേ​രി​ക്കു​ട്ടി, മാ​ത്യു സേ​വ്യ​ര്‍, മേ​ഴ്സി സേ​വ്യ​ര്‍, സു​രേ​ഷ് നാ​രു​വ​റ്റി​ച്ചാ​ല്‍, ബൈ​ജു കു​റു​പ്പ​ന്‍ചാ​ല്‍, ബാ​ല​ന്‍ ക​രി​പ്പൂ​ര്‍, അ​ഹ​മ്മ​ദ് ഹാ​ജി ക​രി​പ്പൂ​ര്‍, മു​സ്ത​ഫ, ടി.​പി. അ​ബ്​​ദു​ല്‍ നാ​സി​ര്‍, വേ​ലാ​യു​ധ​ന്‍ ഉ​ണ്ണി​യാ​ല്‍ പ​റ​മ്പ്, വേ​ലു​ക്കു​ട്ടി, ഗ​ഫൂ​ര്‍ ചേ​ന്ന​ര, ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി കൊ​ണ്ടോ​ട്ടി ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ എ​ന്‍.​സി. അ​ബൂ​ബ​ക്ക​ര്‍, സെ​ക്ര​ട്ട​റി കെ. ​ഷാ​ജ​ഹാ​ന്‍, വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​റ​ഹി​മാ​ന്‍, അ​നീ​ഫ കൊ​ടു​ക്ക​ന്‍, മൈ​മൂ​ന, റ​ഹ്​​മ​ത്തു​ന്നി​സ, ജോ​ബി​ന്‍, കെ.​കെ. മു​ഹ​മ്മ​ദ്, പി.​എ. മു​സ്ത​ഫ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Christmaskarippur masjid
News Summary - christmas event at karippur masjid
Next Story