നിരത്തിൽ നിയമം പാലിച്ചിട്ടുണ്ടോ? നിനക്കിരിക്കട്ടെ ക്രിസ്മസ് കേക്ക്...
text_fieldsതിരൂരങ്ങാടി: നിരത്തിൽ നിയമം പാലിച്ചെത്തുന്ന വാഹന യാത്രക്കാർക്ക് തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പിെൻറ അപ്രതീക്ഷിത സമ്മാനം. ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് തുടങ്ങി നിയമം പാലിച്ചെത്തിയ ഡ്രൈവർമാർക്കും സഹയാത്രികർക്കും ക്രിസ്മസ് കേക്കുകൾ വിതരണം ചെയ്തത് യാത്രക്കാർക്ക് കൗതുകമായി. പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തിയ പരിപാടിയിൽ ഡ്രൈവർമാർക്കും യാത്രക്കാർക്കും നിരത്തുകൾ അപകടരഹിതമാക്കുന്നതിനു റോഡ് സുരക്ഷ സന്ദേശവും നൽകി.
തിരൂരങ്ങാടി ജോയിൻറ് ആർ.ടി.ഒ. പി.എ. ദിനേശ് ബാബുവിെൻറ നിർദേശപ്രകാരം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം.കെ. പ്രമോദ് ശങ്കർ, എ.എം.വി.ഐമാരായ ടി.പി. സുരേഷ് ബാബു, വി.കെ. സജിൻ, ഷാജിൽ കെ. രാജ് എന്നിവരുടെ നേതൃത്വത്തിലാണ് കക്കാട്, പൂക്കിപ്പറമ്പ്, തലപ്പാറ, തുടങ്ങി താലൂക്കിലെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ച് പരിപാടി ഒരുക്കിയത്.

