ചോക്കാട്-നാൽപ്പത് സെൻറ് റോഡിന് ബജറ്റിൽ ഒരു കോടി
text_fieldsതകർന്ന ചോക്കാട്-നാൽപ്പത് സെൻറ് ടി.കെ നഗർ റോഡ്
ചോക്കാട്: ചോക്കാട് അങ്ങാടിയിൽനിന്ന് പെടയന്താൾ വഴി നാൽപത് സെൻ്റിലേക്കുള്ള റോഡ് നവീകരണത്തിന് സംസ്ഥാന ബജറ്റിൽ ഒരു കോടി രൂപ അനുവദിച്ചതായി എ.പി. അനിൽകുമാർ എം.എൽ.എ. ചോക്കാട് കുടുംബാരോഗ്യ കേന്ദ്രവും, ജില്ലയിലെ ഏറ്റവും വലിയ ആദിവാസി ഉന്നതിയും സ്ഥിതി ചെയ്യുന്ന നാൽപ്പത് സെൻറിലേക്കുള്ള റോഡ് ബി.എം ആൻഡ് ബി.സി നവീകരണമാണ് നടക്കുക.
നിലവിൽ പൊട്ടിപ്പൊളിഞ്ഞ് തകർന്ന് കിടക്കുന്ന റോഡാണിത്. ടി.കെ. നഗറുമായി ബന്ധിപ്പിക്കുന്ന റോഡ് വികസിപ്പിക്കുന്നത് കാർഷിക മേഖലക്ക് ഏറെ അനുഗ്രഹമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

