Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജനകീയോത്സവമായി ‘ചിറക്-ഹരിതായനം’ ഞാറ് നടീല്‍

text_fields
bookmark_border
ജനകീയോത്സവമായി ‘ചിറക്-ഹരിതായനം’ ഞാറ് നടീല്‍
cancel

കൊണ്ടോട്ടി: ഭിന്നശേഷിക്കാരുടെ ഉന്നമനവും സാമൂഹിക തുല്യതയും ലക്ഷ്യമിട്ട് കൊണ്ടോട്ടി ഇ.എം.ഇ.എ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ച ‘ചിറക്’ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ‘ഹരിതായനം’ നെല്‍ കൃഷിക്ക് തുടക്കം. കൊണ്ടോട്ടി നഗരസഭയുമായി ചേര്‍ന്ന് കൃഷി, സാമൂഹ്യനീതി വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെ ആരംഭിച്ച കൃഷിയുടെ ഞാറ് നടീല്‍ ഗ്രാമോത്സവ പ്രതീതിയുയര്‍ത്തി.

ഭിന്നശേഷിക്കാരും പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ഥികളും അധ്യാപകരും ജനപ്രതിനിധികളും കര്‍ഷകരും കര്‍ഷക തൊഴിലാളികളുമുള്‍പ്പെടെ നിരവധി പേര്‍ പരിപാടിയുടെ ഭാഗമായി. കൊണ്ടോട്ടി നഗരസഭ കാര്യാലയത്തിനു സമീപമുള്ള പാടശേഖരം പാട്ടത്തിനെടുത്താണ് കൃഷിയിറക്കുന്നത്. ഒരേക്കറില്‍ പൗർണമി വിത്തുപയോഗിച്ചാണ് നെല്‍കൃഷി. നെല്‍ കൃഷിക്ക് പുറമെ, വാഴ, നിത്യോപയോഗ പച്ചക്കറികള്‍, ഗ്രോബാഗ് കൃഷി എന്നിവയും ഹരിതായനത്തിലൂടെ പ്രാവര്‍ത്തികമാക്കും.

പരമാവധി ഭിന്നശേഷിക്കാരെ കൃഷിയുടെ ഭാഗമാക്കുകയും കൃഷിയിലൂടെ ഉല്‍പ്പാദിപ്പിക്കുന്ന നെല്ലും പച്ചക്കറികളും ഉള്‍പ്പെടെയുള്ള കാര്‍ഷിക ഉത്പന്നങ്ങള്‍ ‘ചിറക്’ എന്ന ബ്രാന്‍ഡില്‍ വിപണിയിലെത്തിച്ച് ലഭിക്കുന്ന വരുമാനം ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് കാര്‍ഷിക സ്‌കോളര്‍ഷിപ്പായി നല്‍കുകയും ചെയ്യുമെന്ന് വിദ്യാലയാധികൃതര്‍ വ്യക്തമാക്കി. കൃഷിയിലൂടെ തയ്യാറാക്കുന്ന മൂല്യവർധിത ഉത്പന്നങ്ങളും വിപണിയിലെത്തിച്ച് സ്വയംപര്യാപ്തമായ ഭിന്നശേഷി സൗഹൃദ കാര്‍ഷിക മാതൃക വികസിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.

നടീല്‍ ഉത്സവം ടി.പി. അഷ്‌റഫലി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കൊണ്ടോട്ടി നഗരസഭാധ്യക്ഷന്‍ യു.കെ. മുഹമ്മദ് ഷാ അധ്യക്ഷത വഹിച്ചു. പദ്ധതി അധ്യാപക കോര്‍ഡിനേറ്റര്‍ കെ.എം. ഇസ്മായില്‍ പദ്ധതി വിശദീകരിച്ചു. ജില്ല സാമൂഹിക നീതി ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍, പി.ടി.എ പ്രസിഡന്റ് കെ.കെ. ഫൈസല്‍, പ്രഥമാധ്യാപിക കെ.എസ്. രോഹിണി, പദ്ധതി അംബാസിഡര്‍ അമല്‍ ഇക്ബാല്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി.എം. മെഹറുന്നിസ, കൊണ്ടോട്ടി കൃഷി ഓഫീസര്‍ കെ. ഫസ്‌ന ബീഗം, കര്‍ഷകന്‍ പി.പി. ഹമീദ്, ജില്ല കാര്‍ഷിക വികസന സമിതി അംഗം പുലത്ത് കുഞ്ഞു, ആസ്മാന്‍ ഓടക്കല്‍, നഗരസഭ കൗണ്‍സിലര്‍ ഫൗസിയ ഇഖ്ബാല്‍, പദ്ധതി കോര്‍ഡിനേറ്റര്‍ വി.കെ. ഖാലിദ്, കര്‍ഷക കോര്‍ഡിനേറ്റര്‍ കുഞ്ഞിക്കാരി, പദ്ധതി ഗ്രാമം കോര്‍ഡിനേറ്റര്‍ സി.പി. സാബിറ, അല്‍ഹിദായത് പ്രഥമാധ്യാപിക നിമിഷ ടീച്ചര്‍, എ. മാളവിക, എം.ബി. അദ്വൈത്, കെ.കെ. അബിഷ, യു. ആര്‍ലറ്റ്, ആര്യനന്ദ എസ് നായര്‍, ശഹീദ, അക്ഷയ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Chirak-Harithayanam paddy cultivation
Next Story