Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുട്ടികളുടെ മുങ്ങിമരണം...

കുട്ടികളുടെ മുങ്ങിമരണം തടയാൻ നീന്തൽ പരിശീലിപ്പിക്കണമെന്ന് ബാലാവകാശ കമീഷൻ

text_fields
bookmark_border
കുട്ടികളുടെ മുങ്ങിമരണം തടയാൻ നീന്തൽ പരിശീലിപ്പിക്കണമെന്ന് ബാലാവകാശ കമീഷൻ
cancel

മ​ല​പ്പു​റം: സം​സ്ഥാ​ന​ത്ത് കു​ട്ടി​ക​ളു​ടെ മു​ങ്ങി​മ​ര​ണം ത​ട​യാ​ൻ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ഡ​യ​റ​ക്ട​ർ, കാ​യി​ക വ​കു​പ്പ് ഡ​യ​റ​ക്ട​ർ, അ​ഗ്നി​ര​ക്ഷ സേ​ന ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നീ​ന്ത​ൽ പ​രി​ശീ​ല​നം ന​ൽ​കാ​ൻ സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മീ​ഷ​ൻ ഉ​ത്ത​ര​വ്. മ​ണ്ണാ​ർ​ക്കാ​ട് ചെ​ത്ത​ല്ലൂ​ർ സ്വ​ദേ​ശി കൂ​രി​ക്കാ​ട​ൻ അ​ബ്ദു​സ​ലാം ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ക​മീ​ഷ​ൻ ന​ട​പ​ടി. വി​ഷ​യ​ത്തി​ൽ ആ​റ് മാ​സ​ത്തി​ന​കം ക​മീ​ഷ​ന് മു​മ്പാ​കെ ബ​ന്ധ​പ്പെ​ട്ട​വ​ർ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള ജ​ലാ​ശ​യ​ങ്ങ​ൾ​ക്ക​രി​കി​ൽ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ഡ​യ​റ​ക്ട​ർ നി​ർ​ദേ​ശം ന​ൽ​ക​ണം. നീ​ന്ത​ൽ കാ​യി​ക വി​നോ​ദ​മാ​ക്കി പ്രാ​ധാ​ന്യം ന​ൽ​കാ​ൻ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ഡ​യ​റ​ക്ട​ർ, കാ​യി​ക വ​കു​പ്പ് ഡ​യ​റ​ക്ട​ർ എ​ന്നി​വ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്.

2022 ഏ​പ്രി​ൽ 29ന് ​മാ​ത്രം കേ​ര​ള​ത്തി​ൽ ആ​റ് കു​ട്ടി​ക​ൾ മു​ങ്ങി​മ​രി​ച്ചെ​ന്നും ജ​ലാ​ശ​യ​ങ്ങ​ളി​ൽ പ​തി​യി​രി​ക്കു​ന്ന അ​പ​ക​ട​ങ്ങ​ളെ കു​റി​ച്ച് അ​വ​ബോ​ധ​മി​ല്ലാ​യ്മ​യും നീ​ന്ത​ൽ അ​റി​യാ​ത്ത​തും കു​ട്ടി​ക​ളു​ടെ മ​ര​ണ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു​ണ്ടെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ക​മീ​ഷ​ന്റെ ഇ​ട​പെ​ട​ൽ.

2022ൽ ​മാ​ത്രം സം​സ്ഥാ​ന​ത്ത് 258 കു​ട്ടി​ക​ളാ​ണ് മു​ങ്ങി​മ​രി​ച്ച​ത്. 221 ആ​ൺ​കു​ട്ടി​ക​ളും 37 പെ​ൺ​കു​ട്ടി​ക​ളു​മാ​ണ് മ​രി​ച്ച​ത്. സം​സ്ഥാ​ന​ത്ത് മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ് കൂ​ടു​ത​ൽ മു​ങ്ങി​മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

53 മ​ര​ണ​ങ്ങ​ളാ​ണ് 2022ൽ ​മാ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:swimThe Child Rights Commission
News Summary - Child Rights Commission to teach children to swim to prevent drowning
Next Story