Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവൈറലായി കുട്ടി...

വൈറലായി കുട്ടി റിപ്പോര്‍ട്ടര്‍മാര്‍

text_fields
bookmark_border
വൈറലായി കുട്ടി റിപ്പോര്‍ട്ടര്‍മാര്‍
cancel
camera_alt

കു​ട്ടി റി​പ്പോ​ര്‍ട്ട​ര്‍മാ​രാ​യ  റി​സ ഓ​ട​ക്ക​ലും ഫെ​ബ നെ​മി​യ​യും

കൊ​ണ്ടോ​ട്ടി: ടെ​ലി​വി​ഷ​ന്‍ റി​പ്പോ​ര്‍ട്ട​ര്‍മാ​രാ​യി വൈ​റ​ലാ​വു​ക​യാ​ണ് മേ​ല​ങ്ങാ​ടി ജി.​എം.​എ​ല്‍.​പി സ്‌​കൂ​ളി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ര്‍ഥി​നി​ക​ളാ​യ റി​സ ഓ​ട​ക്ക​ലും ഫെ​ബ നെ​മി​യ​യും. വ​ള​രെ ത​ന്മ​യ​ത്വ​ത്തോ​ടെ സ്വ​ത​സി​ദ്ധ​മാ​യ ശൈ​ലി​യി​ല്‍ വാ​ര്‍ത്താ​വ​ത​ര​ണ​വും റി​പ്പോ​ര്‍ട്ടി​ങ്ങും ന​ട​ത്തി കൈ​യ​ടി നേ​ടി​യ ഇ​രു​വ​രും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ താ​ര​ങ്ങ​ളാ​ണി​പ്പോ​ള്‍.

വാ​ര്‍ത്താ​ചാ​ന​ലു​ക​ളി​ലെ അ​വ​താ​ര​ക​രോ​ടും റി​പ്പോ​ര്‍ട്ട​ര്‍മാ​രോ​ടും കി​ട​പി​ട​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ഇ​രു​വ​രു​ടെ​യും അ​വ​ത​ര​ണം ശ്ര​ദ്ധേ​യ​മാ​ണ്. സ്‌​കൂ​ള്‍ സ​ര്‍ഗ​വേ​ള​യു​ടെ പ്രൊ​മോ വീ​ഡി​യോ​യാ​യ ന്യൂ​സ് അ​റ്റ് ജി.​എം.​എ​ല്‍.​പി.​എ​സ് മേ​ല​ങ്ങാ​ടി​യു​ടെ ടെ​ലി​വി​ഷ​ന്‍ റി​പ്പോ​ര്‍ട്ട​ര്‍മാ​രാ​യാ​ണ് ഇ​രു​വ​രും നാ​ട്ടു​കാ​രു​ടെ താ​ര​ങ്ങ​ളാ​യ​ത്.

റി​സ ഓ​ട​ക്ക​ല്‍ വാ​ര്‍ത്ത​വാ​യ​ന​ക്കാ​രി​യാ​യും ഫെ​ബ നെ​മി​യ ലൈ​വ് റി​പ്പോ​ര്‍ട്ട​റാ​യും തി​ള​ങ്ങി. യൂ​ട്യൂ​ബ​ര്‍മാ​രാ​യും ക​ലാ കാ​യി​ക മേ​ഖ​ല​ക​ളി​ലും സ​ജീ​വ സാ​ന്നി​ധ്യ​വു​മാ​ണ് ഈ ​കു​ട്ടി റി​പ്പോ​ര്‍ട്ട​ര്‍മാ​ര്‍. ഓ​ണ്‍ലൈ​ന്‍ പ​ഠ​നം കൂ​ടു​ത​ല്‍ ആ​സ്വാ​ദ്യ​ക​ര​മാ​ക്കാ​നും മാ​ന​സി​കോ​ല്ലാ​സ​ത്തി​നും കു​ട്ടി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും സ​ര്‍ഗ​ശേ​ഷി​ക​ള്‍ പോ​ഷി​പ്പി​ക്കു​ന്ന​തി​നും വേ​ണ്ടി അ​ധ്യാ​പ​ക​രും പി.​ടി.​എ​യും കു​ട്ടി​ക​ളും ചേ​ര്‍ന്നൊ​രു​ക്കി​യ ഓ​ണ്‍ലൈ​ന്‍ സ​ര്‍ഗ​വേ​ള 'സ​ര്‍ഗ്ഗം 2020' ഗാ​യി​ക മെ​ഹ​റി​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ അ​ബ്​​ദു​റ​ഹ്മാ​ന്‍, പി.​ടി.​എ പ്ര​സി​ഡ​ൻ​റ്​ നൗ​ഷാ​ദ് ചു​ള്ളി​യ​ന്‍, എ​സ്.​എം.​സി ചെ​യ​ര്‍മാ​ന്‍ പി.​പി. മു​ഹ​മ്മ​ദ് വാ​പ്പു, എം.​ടി.​എ പ്ര​സി​ഡ​ൻ​റ്​ സ​മീ​റ നാ​സ​ര്‍, ക​ണ്‍വീ​ന​ര്‍ കെ. ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:viral videochild reporters
News Summary - Child reporters went viral
Next Story