ബൈക്കിന് പിന്നിൽ കാറിടിച്ച് ഒന്നര വയസ്സുകാരി മരിച്ചു
text_fieldsജസ
മഞ്ചേരി: എളങ്കൂറിൽ കുടുംബം സഞ്ചരിച്ച ബൈക്കിന് പിന്നിൽ കാറിടിച്ച് ഒന്നര വയസ്സുകാരി മരിച്ചു. ചെരണി സ്വദേശി മാഞ്ചേരി തുപ്പത്തുകുരിക്കൾ വീട്ടിൽ ജസീലിന്റെ മകൾ ജസയാണ് മരിച്ചത്. അപകടത്തിൽ ജസീലിനും ഭാര്യ ജസീലക്കും നിസ്സാര പരിക്കേറ്റു. ഇവർ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.
വെള്ളിയാഴ്ച വൈകീട്ട് 3.30ഓടെയാണ് അപകടം. ജസീലയുടെ കുട്ടശ്ശേരിയിലെ വീട്ടിൽനിന്ന് വരുന്നതിനിടെ വണ്ടൂർ ഭാഗത്തുനിന്ന് വരുകയായിരുന്ന ഇന്നോവ കാർ ബൈക്കിന്റെ പിന്നിലിടിക്കുകയായിരുന്നു. ഇതോടെ ജസ ബൈക്കിൽനിന്ന് തെറിച്ചുവീണു. ഉടൻ തൊട്ടടുത്ത സ്വകാര്യ ക്ലിനിക്കിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ശനിയാഴ്ച സെൻട്രൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. സഹോദരൻ: ജിഷാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

