ചേറൂർ പീപ്പിൾസ് വില്ലേജ്: തണലൊരുങ്ങുന്നത് 10 കുടുംബങ്ങൾക്ക്
text_fieldsകണ്ണമംഗലം ചേറൂരിൽ പീപ്പിൾസ് വില്ലേജിനു കീഴിൽ നിർമാണം പുരോഗമിക്കുന്ന
പീപ്പിൾസ് വില്ലേജ്
വേങ്ങര: തലചായ്ക്കാൻ സ്വന്തം കൂരയില്ലാത്ത 10 കുടുംബങ്ങൾക്ക് വീടൊരുങ്ങുന്നു. കണ്ണമംഗലം പഞ്ചായത്തിലെ ചേറൂർ മഞ്ഞേങ്ങരയിലാണ് പീപ്പിൾസ് ഫൗണ്ടേഷന് കീഴിൽ വീടൊരുങ്ങുന്നത്. 10 വീടുകൾക്കുപുറമെ കമ്യൂണിറ്റി സെന്റർ, കുടിവെള്ള പദ്ധതി, റോഡ് സൗകര്യം, ചുറ്റുമതിൽ എന്നിവ ഉൾക്കൊള്ളുന്നതാണ് പീപ്പിൾസ് വില്ലേജ്. ഒമ്പത് വീടുകളുടെ സ്ട്രക്ചർ വർക്കുകൾ പൂർത്തിയായി.
വൈദ്യുത കണക്ഷനും ലഭ്യമായി. മറ്റു പ്രവൃത്തി ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കോഴിക്കോട് ആസ്ഥാനമായുള്ള പീപ്പിൾസ് ഫൗണ്ടേഷൻ കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ സംസ്ഥാനവ്യാപകമായി ആയിരത്തിലധികം വീടുകൾ നിർമിച്ചു നൽകിയിട്ടുണ്ട്. സ്വന്തമായി സ്ഥലമില്ലാത്ത കുടുംബങ്ങൾക്ക് സ്ഥലവും വീടും നൽകുന്ന പദ്ധതിയാണ് പീപ്പിൾസ് വില്ലേജ് പദ്ധതി. ഉദാരമതികൾ നൽകുന്ന ഭൂമിയിൽ, പ്രാദേശിക സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ ഗുണഭോക്താക്കളുടെകൂടെ പങ്കാളിത്തത്തോടെയാണ് വീട് നിർമിച്ച് നൽകുക.
ജനുവരിയോടെ വീടുകളുടെ നിർമാണം പൂർത്തീകരിച്ചു ഗുണഭോക്താക്കൾക്ക് വീട് കൈമാറുമെന്ന് ഫൗണ്ടേഷൻ ഭാരവാഹികളായ ജമാഅത്തെ ഇസ്‌ലാമി എ.ആർ നഗർ ഏരിയ പ്രസിഡന്റ് പി.ഇ. ഖമറുദ്ദീൻ, ബാവ കണ്ണേത്ത്, ഇ.വി. കരീം, ഇ.കെ. ഈസ, ഗഫൂർ ബാവ ചേറൂർ, കെ. കബീർ, പക്കിയൻ മുഹമ്മദലി എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

