ശതാബ്ദി ആഘോഷത്തിന് ഒരുങ്ങി ചെറുകര എ.യു.പി സ്കൂൾ
text_fieldsശതാബ്ദി ആഘോഷിക്കുന്ന ചെറുകര എ.യു.പി സ്കൂൾ
ഏലംകുളം: ചെറുകര എ.യു.പി സ്കൂൾ ശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ട് വിപുല സ്വാഗതസംഘം രൂപവത്കരിച്ചു. പൂർവവിദ്യാർഥിയും ഏലംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ സി. സുകുമാരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി. അബ്ദുല്ലത്തീഫ് അധ്യക്ഷത വഹിച്ചു. പെരിന്തൽമണ്ണ മുനിസിപ്പൽ ചെയർമാനും പൂർവവിദ്യാർഥിയുമായ പി. ഷാജി, പെരിന്തൽമണ്ണ ബ്ലോക്ക് അംഗം എൻ. വാസുദേവൻ, എൻ.പി. ഉണ്ണികൃഷ്ണൻ, വാർഡ് അംഗം കെ. വിജയലക്ഷ്മി, സി. കുഞ്ഞിരാമൻ, കെ. സത്യഭാമ എന്നിവർ സംസാരിച്ചു.
പ്രധാനാധ്യാപിക ഇ.എസ്. ബിന്ദു സ്വാഗതം പറഞ്ഞു. പ്രോഗ്രാം കമ്മിറ്റി കൺവീനർ സി.ബി. സജിത് ഒരു വർഷ കാലയളവിൽ നടത്തുന്ന വിവിധ പരിപാടികളുടെ കരടുരൂപം അവതരിപ്പിച്ചു. എൻ.പി. ഉണ്ണികൃഷ്ണൻ ചെയർമാനും ടി. അബ്ദുല്ലത്തീഫ്, കെ. ശ്രീകുമാരൻ, താമുള്ളി ഹംസ, പി.പി. വാസുദേവൻ, സത്യഭാമ എന്നിവർ വൈസ് ചെയർമാന്മാരും ആയി സ്വാഗതസംഘം രൂപവത്കരിച്ചു. ശതാബ്ദി സ്മാരകമായി സ്കൂളിൽ കെട്ടിടം നിർമിക്കാൻ തീരുമാനിച്ചു. ഒരു വർഷം നീളുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം 25ന് സാംസ്കാരിക ഘോഷയാത്രയോടെ നടത്തും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

