Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2022 5:34 AM IST Updated On
date_range 25 Feb 2022 5:34 AM ISTcherpp
text_fieldsbookmark_border
ഊരകം ക്ഷേത്രത്തിൽ പൂരാഘോഷങ്ങൾ അഞ്ച് മുതൽ ചേർപ്പ്: പെരുവനം-ആറാട്ടുപുഴ പൂരത്തിലെ പ്രമുഖ പങ്കാളി ക്ഷേത്രമായ ഊരകത്തമ്മ തിരുവടി ക്ഷേത്രത്തിലെ പൂരാഘോഷങ്ങൾ മാർച്ച് അഞ്ചിന് തുടങ്ങും. 18ന് അത്തം കൊടികുത്തോടെയാണ് സമാപനം. അഞ്ചിന് സന്ധ്യക്ക് ദീപാരാധനക്ക് ശേഷം ചുറ്റമ്പലത്തിൽ തന്ത്രിമാരുടെ കാർമികത്വത്തിൽ തുടങ്ങുന്ന ശുദ്ധികലശത്തോടെയാണ് ആരംഭം. ഒമ്പതിന് ബ്രഹ്മ കലശാഭിഷേകത്തോടെ ശുദ്ധികർമം അവസാനിക്കും. അന്ന് വൈകീട്ട് രോഹിണി വിളക്ക് എഴുന്നള്ളിപ്പിന്റെ ഭാഗമായി ചെറുശ്ശേരി പണ്ടാരത്തിൽ കുട്ടൻ മാരാരുടെ നേതൃത്വത്തിൽ മേളവും തുടർന്ന് ചെറുശ്ശേരി ശ്രീകുമാർ മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യവുമുണ്ട്. 10ന് രാത്രിയാണ് മകയിരം പുറപ്പാട്. രാത്രി 9.30ന് ക്ഷേത്രത്തിനകത്ത് ചെമ്പട കൊട്ടി സർവാഭരണഭൂഷിതയായ അമ്മ തിരുവടിയെ പടിഞ്ഞാറെ ഗോപുരം വഴി പുറത്തേക്ക് എഴുന്നള്ളിക്കും. കൂട്ട പറ നിറക്കലിനു ശേഷം അഞ്ച് ആനകളുടെ അകമ്പടിയോടെ പാണ്ടിമേളം നടക്കും. ------------------- പൂരം പത്രിക പ്രകാശനം ചെയ്തു ചേർപ്പ്: ആറാട്ടുപുഴ പൂര പങ്കാളി ക്ഷേത്രമായ കടലാശ്ശേരി പിഷാരിക്കൽ ഭഗവതി ക്ഷേത്രത്തിൽ പൂരം പത്രിക കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ സിറ്റി പൊലീസ് അസി. കമീഷണർ വി.കെ. രാജുവിന് നൽകി പ്രകാശനം ചെയ്തു. ദേവസ്വം അംഗം വി.ജി. നാരായണൻ അധ്യക്ഷത വഹിച്ചു. തന്ത്രി കരോളിൽ എളമണ്ണ് ആര്യൻ നമ്പൂതിരി, എ. ഉണ്ണികൃഷ്ണ വാരിയർ, സുനിൽ കർത്ത, ബാബു, യു. അനിൽകുമാർ, കെ. രാമകൃഷ്ണൻ, കെ. ശിവദാസ് എന്നിവർ പങ്കെടുത്തു. ബൈക്കിടിച്ച് വയോധികന് പരിക്ക് ചേർപ്പ്: പെരുമ്പിള്ളിശ്ശേരി സെന്ററിൽ റോഡരികിലൂടെ നടന്നുപോയ വയോധികന് ബൈക്കിടിച്ച് പരിക്ക്. പെട്രോൾ പമ്പിന് സമീപം കാവിൽപ്പാടം ഭാഗത്ത് വ്യാഴാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു അപകടം. പുന്നോക്കിൽ പുഷ്കരനാണ് (70) പരിക്കേറ്റത്. പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റി. ബൈക്കോടിച്ചിരുന്ന വല്ലച്ചിറ കാടാമ്പുഴ വീട്ടിൽ ശ്രീഹരിക്ക് (18) നിസ്സാര പരിക്കേറ്റു. ഇയാളെയും ആശുപത്രിയിൽ എത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story