ആഫ്രിക്കൻ ഒച്ച് ശല്യത്തിൽ പൊറുതിമുട്ടി ചെറവല്ലൂർ നിവാസികൾ
text_fieldsപെരുമ്പടപ്പ് ചെറവല്ലൂരിൽ വ്യാപകമായി കാണപ്പെടുന്ന ആഫ്രിക്കൻ ഒച്ചുകൾ
പെരുമ്പടപ്പ്: പെരുമ്പടപ്പ് പഞ്ചായത്തിലെ എട്ടാം വാർഡ് ചെറവല്ലൂർ അരിക്കാട് മേഖലയിൽ ആഫ്രിക്കൻ ഒച്ചിന്റെ രൂക്ഷമായ വ്യാപനം കണ്ടെത്തി. തെക്കേ കെട്ട്, നീലയിൽ പാടശേഖരങ്ങളുടെ അതിർത്തി പ്രദേശത്തുള്ള ഇരുപതോളം വീടുകളിലും പറമ്പുകളിലുമാണ് ഒച്ചിന്റെ സാന്നിധ്യമുള്ളത്.
തെങ്ങ്, വാഴ, മറ്റു വിളകൾ, പൂച്ചെടികൾ എന്നിവയിൽ കയറി ഇലകൾ തിന്ന് നശിപ്പിക്കുകയാണ് ഇവ ചെയ്യുന്നത്. മനുഷ്യ വാസസ്ഥലങ്ങളിലും മതിലുകളിലും വീടുകൾക്കുള്ളിലും ഇവയുടെ വ്യാപനം കണ്ടെത്തിയിട്ടുണ്ട്. വീടുകളിലെ അടുക്കളയിൽ ഉൾപ്പെടെ ഒച്ചിന്റെ ശല്യം രൂക്ഷമാണ്.
പെരുമ്പടപ്പ് കൃഷി അസി.ഡയറക്ടർ മുഖേനെ കാർഷിക വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞർക്ക് വിവരം കൈമാറിയിട്ടുണ്ടെന്നും ശാസ്ത്രജ്ഞരുടെ നിർദ്ദേശം അനുസരിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ അറിയിച്ചു.
ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൻ സൗദ അബ്ദുള്ള, പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സാജൻ സി ജേക്കബ്, കൃഷി ഓഫിസർ വിജയശ്രീ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥല പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

