ചെറാട്ടുകുഴി-എം.ബി.എച്ച് ലിങ്ക് റോഡ്; ഭൂവുടമകൾക്ക് നാട്ടുകാർ പണം നൽകിയിരുന്നെന്ന് കൗൺസിലർ
text_fields1. ചെറാട്ടുകുഴി-എം.ബി.എച്ച് ലിങ്ക് റോഡ് കൈയേറ്റം സംബന്ധിച്ച ഹിയറിങ്ങിനെ ത്തിയ നാട്ടുകാർ, 2. നഗരസഭ വസ്തുതാന്വേഷണ സമിതി പരാതി കേൾക്കുന്നു
മലപ്പുറം: സ്വകാര്യവ്യക്തികൾ കൈയേറിയ ചെറാട്ടുകുഴി-എം.ബി.എച്ച് ലിങ്ക് റോഡിന് ഭൂമി വിട്ടുനൽകുന്നതിനായി നാട്ടുകാർ ഭൂവുടമകൾക്ക് പണം പിരിച്ചുനൽകിയിരുന്നതായി പ്രദേശത്തെ നഗരസഭ കൗൺസിലർ കെ.ടി. രമണി. പുറമ്പോക്ക് കഴിച്ചുള്ള ആറു സെന്റിന് 2000-05 കാലയളവിൽ 1.85 ലക്ഷം രൂപയാണ് പിരിച്ചുനൽകിയത്. ഇതിന് രേഖ ഉണ്ടായിരുന്നില്ലെന്നും വാക്കാൽ പറഞ്ഞുറപ്പിച്ചാണ് പണം നൽകിയതെന്നും അവർ പറഞ്ഞു. അവിടെ റോഡ് വരണമെന്നതാണ് മുഴുവൻ പ്രതിപക്ഷ കൗൺസിലർമാരുടെയും നിലപാട്.
അതിനാലാണ് വിഷയം കൗൺസിലിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നതെന്നും അവർ പറഞ്ഞു. അതേസമയം, അക്കാലത്തെ കൗൺസിലർ, നഗരസഭ ചെയർപേഴ്സനായിരുന്ന സി.എച്ച്. ജമീല എന്നിവർക്കൊപ്പം താനുൾപ്പെടെയുള്ളവർ ചേർന്നാണ് നാട്ടുകാരിൽനിന്ന് പണം പിരിച്ചുനൽകിയതെന്ന് മുൻ കൗൺസിലർ കെ.പി. ഹൈദരലി പറഞ്ഞു. താൻ കൗൺസിലറായിരിക്കെ ബജറ്റിൽ അനുവദിച്ച അരലക്ഷം രൂപ ഉപയോഗിച്ചാണ് ലിങ്ക് റോഡിന് ഭിത്തികെട്ടിയതെന്ന് മുൻ നഗരസഭാംഗം പാലോളി കുഞ്ഞിമുഹമ്മദ് പറഞ്ഞു. അതേസമയം, ബജറ്റിൽ വകയിരുത്തിയ പൊതുപണം ഉപയോഗിച്ച് നിർമിച്ച ഭിത്തി തകർത്തവർക്കെതിരെ പൊലീസിൽ പരാതി നൽകാൻ നഗരസഭ അധികൃതർ ഇതുവരെ തയാറായിട്ടില്ലെന്ന് ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

