Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightChelarichevron_rightബധിര...

ബധിര വിദ്യാര്‍ഥികള്‍ക്ക് സമസ്ത ഓണ്‍ലൈന്‍ മദ്റസ ക്ലാസ്

text_fields
bookmark_border
ബധിര വിദ്യാര്‍ഥികള്‍ക്ക് സമസ്ത ഓണ്‍ലൈന്‍ മദ്റസ ക്ലാസ്
cancel

തേ​ഞ്ഞി​പ്പ​ലം: സ​മ​സ്ത ഓ​ണ്‍ലൈ​ന്‍ മ​ദ്റ​സ ചാ​ന​ല്‍ വ​ഴി ബ​ധി​ര വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ആം​ഗ്യ​ഭാ​ഷ​യി​ല്‍ ക്ലാ​സ് തു​ട​ങ്ങു​ന്നു.

സെ​പ്റ്റം​ബ​ര്‍ അ​ഞ്ചു​മു​ത​ല്‍ രാ​വി​ലെ ഒ​മ്പ​തി​ന്​ സ​മ​സ്ത ഓ​ണ്‍ലൈ​ന്‍ യൂ ​ട്യൂ​ബി​ലും മൊ​ബൈ​ല്‍ ആ​പ്പി​ലും ഫേ​സ്ബു​ക്കി​ലും ദ​ര്‍ശ​ന ചാ​ന​ലി​ലും ക്ലാ​സു​ക​ള്‍ സം​പ്രേ​ഷ​ണം ചെ​യ്യും.

ഓ​ണ്‍ലൈ​ന്‍ ക്ലാ​സ് സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ല്‍ ഉ​ല​മ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് ജി​ഫ്​​രി മു​ത്തു​ക്കോ​യ ത​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മ​സ്ത കേ​ര​ള ഇ​സ്​​ലാം​മ​ത വി​ദ്യാ​ഭ്യാ​സ ബോ​ര്‍ഡ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​ടി. അ​ബ്​​ദു​ല്ല മു​സ്​​ലി​യാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡോ. ​ബ​ഹാ​വു​ദ്ദീ​ന്‍ മു​ഹ​മ്മ​ദ് ന​ദ്​​വി കൂ​രി​യാ​ട്, ഡോ. ​എ​ന്‍.​എ.​എം. അ​ബ്​​ദു​ല്‍ഖാ​ദി​ര്‍, അ​ബ്​​ദു​സ്സ​മ​ദ് പൂ​ക്കോ​ട്ടൂ​ര്‍, ഇ​സ്മാ​ഈ​ല്‍ കു​ഞ്ഞു​ഹാ​ജി മാ​ന്നാ​ര്‍, എം.​എ ചേ​ളാ​രി, ക​ബീ​ര്‍ ഫൈ​സി ചെ​മ്മാ​ട് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

മാ​നേ​ജ​ര്‍ കെ. ​മോ​യി​ന്‍കു​ട്ടി സ്വാ​ഗ​ത​വും വി. ​മു​ഹ​മ്മ​ദു​ണ്ണി കാ​ര​ച്ചാ​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു. വ​ളാ​ഞ്ചേ​രി മ​ര്‍ക​സ് പൂ​ര്‍വ വി​ദ്യാ​ര്‍ഥി ഫ​സ​ലു​റ​ഹ്മാ​ന്‍ അ​ല്‍ഖാ​സി​മി പൊ​ന്നാ​നി​യാ​ണ് ആം​ഗ്യ​ഭാ​ഷ​യി​ല്‍ ക്ലാ​സെ​ടു​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SamasthaOnline MadrasaDeaf Students
Next Story