ചേളാരി ഗവ. പോളിടെക്നിക് കോളജില്‍ ഓഡിറ്റോറിയം ബ്ലോക്ക് ഉദ്ഘാടനത്തിനൊരുങ്ങി
text_fieldsചേളാരി അവുക്കാദര്‍ കുട്ടി നഹ സ്മാരക ഗവ. പോളിടെക്നിക് കോളജില്‍ നിര്‍മിച്ച പുതിയ ഓഡിറ്റോറിയം
തേഞ്ഞിപ്പലം: ചേളാരിയിലെ അവുക്കാദര്‍ കുട്ടി നഹ സ്മാരക ഗവ. പോളിടെക്നിക് കോളജില്‍ ആധുനികസൗകര്യങ്ങളോടെ നിര്‍മിച്ച ഓഡിറ്റോറിയം ബ്ലോക്ക് ഉദ്ഘാടനത്തിനൊരുങ്ങി. നബാര്‍ഡില്‍നിന്ന് അനുവദിച്ച 3.38 കോടി രൂപ വിനിയോഗിച്ച് ബാല്‍ക്കണിയോടു കൂടി പണിത ഓഡിറ്റോറിയം വെള്ളിയാഴ്ച വൈകീട്ട് നാലിന് മന്ത്രി ഡോ. ആര്. ബിന്ദു വിദ്യാർഥികള്‍ക്ക് സമര്‍പ്പിക്കും.
സര്‍ക്കാറിന്റെ നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കിയ പദ്ധതിയില്‍ കിറ്റ്കോയാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്. ഒരേസമയം 450 പേരെ ഉള്‍ക്കൊള്ളുന്ന ഓഡിറ്റോറിയത്തിന്റെ പ്രവൃത്തി 2018ലാണ് ആരംഭിച്ചത്. കോവിഡും മറ്റ് പ്രതിസന്ധികളും കാരണം പ്രവൃത്തി പൂര്‍ത്തിയാക്കുന്നത് വൈകുകയായിരുന്നു. നാഷനല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷന് ഗ്രേഡിങ്ങിനായി അപേക്ഷ സമര്പ്പിക്കാനിക്കുന്ന വേളയില്‍ ഓഡിറ്റോറിയം ബ്ലോക്ക് കൂടി യാഥാർഥ്യമാകുന്നത് സ്ഥാപനത്തിന് ഗുണകരമാണ്. ഉദ്ഘാടന ചടങ്ങില്‍ പി. അബ്ദുൽ ഹമീദ് എം.എല്‍.എ അധ്യക്ഷനാകും. കിറ്റ്കോ സീനിയര്‍ കണ്‍സല്‍ട്ടന്റ് ബൈജു ജോണ്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. സാജിത, തേഞ്ഞിപ്പലം, മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ടി. വിജിത്ത്, എന്‍.എം. സുഹറാബി, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് റീജനല്‍ ജോയിന്റ് ഡയറക്ടര്‍ ഡോ. കെ.എം. അബ്ദുൽ ഹമീദ്, റീജനല്‍ ജോയിന്റ് ഡയറക്ടര്‍ കെ.എം. രമേശ് തുടങ്ങിയവര്‍ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

