Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightChangaramkulamchevron_rightയുവാക്കളെ മർദിച്ച...

യുവാക്കളെ മർദിച്ച സംഭവം: അഞ്ചുപേർ റിമാൻഡിൽ

text_fields
bookmark_border
യുവാക്കളെ മർദിച്ച സംഭവം: അഞ്ചുപേർ റിമാൻഡിൽ
cancel
camera_alt

യു​വാ​ക്ക​ളെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​യ​വ​ർ

ച​ങ്ങ​രം​കു​ളം: ചാ​ലി​ശ്ശേ​രി ഉ​ത്സ​വ​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് വാ​ഹ​നം ത​ട​ഞ്ഞ് ച​ങ്ങ​രം​കു​ളം സ്വ​ദേ​ശി​യെ കൈ​യേ​റ്റം ചെ​യ്യു​ക​യും തു​ട​ർ​ന്ന് ഒ​ത്തു​തീ​ർ​പ്പ് ച​ർ​ച്ച​ക്ക് വി​ളി​ച്ചു​വ​രു​ത്തി മ​ർ​ദി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ അ​ഞ്ചു​പേ​ർ റി​മാ​ൻ​ഡി​ൽ. ചാ​ലി​ശ്ശേ​രി കു​ന്ന​ത്തേ​രി സ്വ​ദേ​ശി​ക​ളാ​യ സു​ജി​ത്ത്, അ​രു​ൺ, സു​ധീ​ഷ് കു​മാ​ർ, സു​ർ​ജി​ത്ത്, പ​ഴ​ഞ്ഞി സ്വ​ദേ​ശി മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​രെ​യാ​ണ് ചാ​ലി​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ച​ങ്ങ​രം​കു​ളം സ്വ​ദേ​ശി​ക​ളാ​യ നി​തി​ൻ, ആ​ഷ​ർ, അ​നീ​ഷ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ചാ​ലി​ശ്ശേ​രി പൂ​ര​ത്തി​ന് ത​ലേ​ദി​വ​സം കു​ന്ന​ത്തേ​രി​യി​ൽ വെ​ച്ചാ​ണ് വാ​ഹ​നം ത​ട​ഞ്ഞ​ത്. പൂ​ര​ത്തി​ന് കു​ന്ന​ത്തേ​രി​യി​ലു​ള്ള ഭാ​ര്യ​വീ​ട്ടി​േ​ല​ക്ക് വ​ന്ന ച​ങ്ങ​രം​കു​ളം സ്വ​ദേ​ശി​യാ​യ നി​തി​നെ വ​ണ്ടി ത​ട​യു​ക​യും വാ​ക്കു​ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ടു​ക​യും ചെ​യ്തു.

പി​ന്നീ​ട് ഏ​താ​നും പേ​ർ ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ ത​ർ​ക്കം പ​റ​ഞ്ഞ് പ​രി​ഹ​രി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് യു​വാ​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തി. ഇ​തി​നി​ടെ വാ​ള് വീ​ശി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച ശേ​ഷം യു​വാ​ക്ക​ളെ ​പ്ര​തി​ക​ൾ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsarrestyouth assault case
News Summary - youth assault case: 5 accused remanded
Next Story