വേനൽ മഴക്കൊപ്പം കാട്ടുപന്നി ശല്യവും ഭീഷണിയാകുന്നു
text_fieldsനീലേ പടവിൽ കാട്ടുപന്നികൾ നശിപ്പിച്ച തൻ്റെകൃഷിയിടത്തിൽ കർഷകൻ.
ചങ്ങരംകുളം: വേനൽമഴ ശക്തമായതിനെ തുടർന്ന് ഏറെ ദുരിതത്തിലായ കർഷകർക്ക് കോൾ പാടങ്ങളിൽ കാട്ടുപന്നി ശല്യവും രൂക്ഷമാകുന്നു. കൂട്ടത്തോടെ എത്തുന്ന കാട്ടുപന്നികൾ നെൽപാടങ്ങളിൽ ആക്രമണം നടത്തുകയും നാശനഷ്ടങ്ങൾ വരുത്തുകയുമാണ്. കൊയ്ത്തിന് ഇനിയും പത്ത് ദിവസത്തോളം ബാക്കി നിൽക്കുന്ന ചിറവല്ലൂർ നീലേ പാടം കോൾപടവിൽ ഏറെ സ്ഥലങ്ങളിൽ വിള നശിപ്പിച്ചിട്ടുണ്ട്. സമി പ ങ്ങളിലെ കോൾ പടവുകളിലും കാട്ടുപന്നികളുടെ ശല്യം വർദ്ധിച്ചുവരികയാണ്..കൂട്ടത്തോടെ എത്തുന്ന കാട്ടുപന്നികൾ കൃഷിയിടത്തിൽ മണ്ണിളക്കി പാടെ നശിപ്പിക്കുന്ന അവസ്ഥയാണ് ഉള്ളത്. ഈയിടെയായി കാട്ടുപന്നികളുടെ ശല്യം കൂടി വരികയാണെന്ന് കർഷകർ പറഞ്ഞു. ബന്ധപ്പെട്ട അധികൃതർ അവശ്യമായ നടപടി കൈകൊള്ളണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

